കറാച്ചി: പാക്കിസ്ഥാൻ രാഷ്ട്രീയത്തിലെ ഏക മലയാളിയും ഇടത് നേതാവുമായ ബി.എം. കുട്ടി അന്തരിച്ചു. മുഴുവൻ പേര് ബിയ്യാത്തുൾ മൊഹിയുദ്ദീൻ കുട്ടി എന്നാണ്. 89 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. ഏതാനം വർഷങ്ങളായി ചികിത്സയിലായിരുന്നു. ഖബറടക്കം വൈകിട്ട് നാലോടെ കറാച്ചിയിൽ നടക്കും.
ALSO READ: ബിജെപിക്ക് നഷ്ടമായത് കരുത്തനായ നേതാവിനെ; 9 മാസത്തിനിടെ 4 നേതാക്കൾ വിട പറഞ്ഞു
തിരൂരിനും താനൂരിനും ഇടയിൽ ചിലവിൽ ദേശം പൊന്മുണ്ടയിൽ ബിയ്യാത്തുൾ കുടുംബത്തിൽ 1930 ജൂലൈ 15നാണ് ബി.എം. കുട്ടിയുടെ ജനനം. പാക്കിസ്ഥാനിൽ ജനാധിപത്യം പുനഃസ്‌ഥാപിക്കാനുള്ള പോരാട്ടമായ എംആർഡിയുടെ (മൂവ്‌മെന്റ് ഫോർ റെസ്‌റ്റോറേഷൻ ഓഫ് ഡെമോക്രസി) നായകനുമായിരുന്നു. മലപ്പുറത്തെ തിരൂരിൽ നിന്നു കുടിയേറി പാക്കിസ്‌ഥാൻ രാഷ്‌ട്രീയത്തിലെ മുൻനിരക്കാരിലൊരാളായി മാറിയ നേതാവാണ് ബി.എം. കുട്ടി.
ഇന്ത്യാ – പാകിസ്ഥാൻ സൗഹൃദത്തിനുവേണ്ടി നിരന്തരം പ്രവർത്തിച്ചുവന്ന നേതാവാണ്. പത്രപ്രവർത്തകൻ കൂടിയായ കുട്ടി ഒട്ടേറെ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. ‘സിക്‌സ്‌റ്റി ഇയേഴ്‌സ് ഇൻ സെൽഫ് എക്‌സൈൽ: നോ റിഗ്രറ്റ്‌സ്’ ആത്മകഥയാണ്.
പരേതയായ ബിർജിസ് മൊഹിയുദ്ദീൻ കുട്ടിയാണ് ഭാര്യ. മക്കൾ: ജാവൈദ് മൊഹിയുദ്ദീൻ, ഡോ. യാസ്‌മിൻ (ജിദ്ദ), ഷാസിയ.
Post Your Comments