Latest NewsNewsIndiaInternational

ക്രിപ്​റ്റോ കറന്‍സിയുടെ ദുരുപയോഗം തടയും, ഡിജിറ്റല്‍ വിപ്ലവവത്തിന്റെ വെല്ലുവിളികൾ നേരിടും: പ്രധാനമന്ത്രി

ദില്ലി: ക്രിപ്​റ്റോ കറന്‍സി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ ജനാധിപത്യരാഷ്​ട്രങ്ങള്‍ ഒരുമിക്കണമെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റല്‍ വിപ്ലവമുണ്ടാക്കിയ വെല്ലുവിളികള്‍ നേരിടാന്‍ സമാന ചിന്തയു​ള്ള രാഷ്​ട്രങ്ങള്‍ ഒരുമിക്കണമെന്നും, സാ​ങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read:പഞ്ചാബിൽ ആം ആദ്മിയ്ക്ക് വേണ്ടി മത്സരിക്കാൻ ഗുസ്തി താരം ഗ്രേറ്റ് ഖലി: മലർത്തിയടിക്കാൻ ഇത് ഗുസ്തിയല്ലെന്ന് ട്രോൾ

‘സിഡ്​നി ഡയലോഗി’ല്‍ നടത്തിയ വെര്‍ച്വല്‍ പ്രഭാഷണത്തിലാണ്​ മോദി ഇക്കാര്യം വിശദീകരിച്ചത്​ (സൈ​ബര്‍-ആധുനിക സാ​ങ്കേതിക വിദ്യയും ഡിജിറ്റല്‍ മേഖലയും ലോകത്തിലെ നിയമവ്യവസ്​ഥയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സംബന്ധിച്ച വാര്‍ഷിക ഉച്ചകോടിയാണ്​ ‘സിഡ്​നി ഡയലോഗ്​’).

‘ഇത് എങ്ങനെ ഉപയോഗിക്കണമെന്നത്​ രാഷ്​ട്രങ്ങളുടെ താല്‍പര്യമാണ്​. പൊതു അഭിപ്രായങ്ങള്‍ വ്യാജമായി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തടയാനും ഭാവി സാ​ങ്കേതിക വിദ്യയുടെ നിര്‍മാണത്തിനും വിതരണത്തിനും ജനാധിപത്യ രാജ്യങ്ങള്‍ കൈകോര്‍ക്കണം’, പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button