അടിമാലി: പ്രസവിച്ചു മണിക്കൂറുകൾ മാത്രം പിന്നിട്ട ചോര കുഞ്ഞും, ഭാര്യയുമായി ടൂറിനു പോകണമെന്ന് ഭർത്താവ്. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്ന ഭർത്താവിനെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലിയിലാണ് വിചിത്ര സംഭവം നടന്നത്.
ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയേയും കുഞ്ഞിനെയും കൂട്ടി കൊടൈക്കനാലില്‍ ടൂര്‍ പോകണമെന്നാണ് മൂന്നാര്‍ ചെണ്ടുവര സ്വദേശി നവീന്‍ തോമസാണ് വാശി പിടിച്ചത്. ഭാര്യ പ്രസവിച്ചതിന്റെ സന്തോഷത്തിന് അടുത്തുള്ള ബാറില്‍ പോയി കൂട്ടുകാരനോടൊപ്പം മദ്യപിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു യുവാവ്. ആശുപത്രിയില്‍ വന്‍ ആഹ്ലാദ പ്രകടനമാണ് ഇയാൾ നടത്തിയത്.
ALSO READ: പാലാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
തന്റെ ഭാര്യയേയും കുഞ്ഞിനെയും കൂട്ടി കൊടൈക്കനാലില്‍ പോകണമെന്ന യുവാവിന്റെ ആവശ്യം ആദ്യം കേട്ടപ്പോള്‍ തമാശയാണെന്നാണ് ഡോക്ടര്‍മാര്‍ വിചാരിച്ചത്. എന്നാല്‍ പുരുഷന്മാര്ക്ക് പ്രവേശനമില്ലാത്ത ലേബര്‍ റൂമില്‍ മദ്യലഹരിയില്‍ കയറുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. തുടർന്ന് അടിമാലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെ അടിമാലി കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments