ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബസുകളില്‍ ഇനി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല , മലയാളി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പുതിയ ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങി. ക്ലസ്റ്റര്‍ ബസുകളിലെ കണ്ടക്ടര്‍മാര്‍ ഓരോ യാത്രക്കാരുടേയും അടുത്തേയ്ക്കു പോയി ടിക്കറ്റ് നല്‍കണമെന്നാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. . ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ സന്തോഷ് കുമാര്‍ പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കുന്ന പ്രവാസി ലീഗല്‍ സെല്‍ എന്ന സന്നദ്ധ സംഘടന മുഖേനെയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെയും ക്ലസ്റ്റര്‍ ബസുകളിലെയും കണ്ടക്ടര്‍മാര്‍ അവരുടെ സീറ്റുകളില്‍ ഇരുന്നുകൊണ്ടാണ് സാധാരണയായി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയുന്നത്. ഇക്കാരണത്താല്‍ യാത്രക്കാര്‍ ബസിനുള്ളിലെ തിരക്കിലൂടെ കണ്ടക്ടറുടെ സീറ്റിലേക്ക് പോകുകയും ടിക്കറ്റ് വാങ്ങിയ ശേഷം സീറ്റുകളിലേക്ക് മടങ്ങി വരികയും വേണം. കുഞ്ഞുങ്ങളുള്ള സ്ത്രീകള്‍, ശാരീരിക വൈകല്യമുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കാണ് ഇത് കൂടുതലായും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സന്തോഷ് നിരവധി പരാതികള്‍ നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ലീഗല്‍ സെല്‍ മുഖേനെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുവാന്‍ നിര്‍ബന്ധിതനായത്.
Read Also : ദേശീയ പാതയിൽ ബസ് മറിഞ്ഞ് അപകടം
ക്ലസ്റ്റര്‍ ബസുകളുമായുള്ള കരാറില്‍ കണ്ടക്ടര്‍മാര്‍ ടിക്കറ്റ് നല്‍കുന്നതിനും നിരക്ക് വാങ്ങുന്നതിനും യാത്രക്കാരുടെ അടുത്തേയ്ക്ക് നിര്‍ബദ്ധമായും ചെല്ലണമെന്ന് നിബന്ധനയുണ്ടെന്ന് പൊതുതാല്‍പര്യ ഹര്‍ജിക്ക് മറുപടിയായി ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Post Your Comments