ഇസ്ലാമാബാദ്: യു എ ഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഓഡര്‍ ഓഫ് സയീദ്’ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയതിൽ പ്രതിഷേധിച്ച് പാക് സെനറ്റർ സയീദ് സഞ്ജ്രാണി യു എ ഇ സന്ദർശനം റദ്ദാക്കി. ഓഗസ്റ്റ് 25 മുതല്‍ 28 വരെ നടത്താനിരുന്ന സന്ദര്‍ശനമാണ് പാകിസ്ഥാന്‍ റദ്ദാക്കിയിരിക്കുന്നത്.
ALSO READ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച മുൻനിലപാട് മാറ്റാതെ ശശി തരൂര്‍ എംപി
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെ പാകിസ്ഥാന്റെ പ്രതികരണങ്ങള്‍ ഓരോന്നായി പരാജയപ്പെടുകയാണ്. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാട് ആഗോള സമൂഹം ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞതിനാൽ ഐക്യരാഷ്ട്ര സഭയും സാര്‍ക്ക് രാജ്യങ്ങളുമെല്ലാം പാകിസ്ഥാനെ കൈയ്യൊഴിഞ്ഞിരിക്കുന്നു.
ബലാക്കോട്ട് വ്യോമാക്രമണത്തെ തുടര്‍ന്നും സമാന നിലപാടായിരുന്നു പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര ഉച്ചകോടിയില്‍ വിശിഷ്ടാതിഥിയായി അന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ അന്ന് ഉച്ചകോടിക്ക് ബഹിഷ്കരണ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പാകിസ്ഥാന്റെ ഭീഷണിയെ തള്ളിയ ഇസ്ലാമിക രാഷ്ട്രങ്ങള്‍ തീരുമാനവുമായി മുന്നോട്ട് പോയിരുന്നു,
Post Your Comments