ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി മൂന്ന് പേര്‍ മുങ്ങിമരിച്ച സംഭവത്തില്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഡല്‍ഹി ഹൈക്കോടതി.
ഡല്‍ഹി പൊലീസ് അന്വേഷിച്ചിരുന്ന കേസാണ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഡല്‍ഹിയിലെ രജീന്ദര്‍ നഗറിലുള്ള കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറിയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്.
Read Also: വയനാടിന്റെ പുനര്‍ നിര്‍മ്മിതി: പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സംഭവത്തില്‍ പൊലീസിനെയും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനെയും (MCD) കോടതി രൂക്ഷമായി വിമര്‍ശിച്ചു. മഴവെള്ള ചാലുകള്‍ പ്രവര്‍ത്തനരഹിതമായതിനെക്കുറിച്ച് എംസിഡി ഉദ്യോഗസ്ഥര്‍ കമ്മീഷണറെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ചോദിച്ചു. എംസിഡി ഉദ്യോഗസ്ഥര്‍ ഇത്തരം പ്രശ്‌നങ്ങളിലൊന്നും ശ്രദ്ധിക്കാറില്ലെന്നും ഇതൊരു പതിവായി മാറിയിട്ടുണ്ടെന്നും കോടതി കുറ്റപ്പെടുത്തി.
Post Your Comments