Latest NewsNewsIndia

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പുരുഷന് എതിരെ എങ്ങനെ കേസ് നല്‍കാനാകും: ചോദ്യവുമായി കോടതി

ന്യൂഡല്‍ഹി: ലൈംഗികബന്ധം സ്ത്രീയുടെ തിരഞ്ഞെടുപ്പാകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വര്‍ദ്ധിച്ചുവരുന്ന കേസുകളില്‍ രോഷം പ്രകടിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി. പൂര്‍ണ താല്‍പ്പര്യത്തോടെ ഭവിഷത്തുകളെക്കുറിച്ച് പൂര്‍ണ ബോധ്യമുള്ളപ്പോള്‍ ഒരു സ്ത്രീ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ബലാത്സംഗ കേസ് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനൂപ് കുമാര്‍ മെന്ദിരത്തയുടെ നിരീക്ഷണം.

Read Also: കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങി മരിച്ച നിലയില്‍: സംഭവം തൃശൂരില്‍

‘അനന്തരഫലം പൂര്‍ണമായി മനസിലാക്കിയ ശേഷം ഒരു സ്ത്രീ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ യുക്തിസഹമായ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍, പുരുഷന്‍ തെറ്റിദ്ധരിപ്പിച്ചാണ് ലൈംഗികബന്ധത്തിന് സമ്മതം നേടിയതെന്ന് പറയാനാകില്ല.

അല്ലെങ്കില്‍, പാലിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു വ്യാജവാഗ്ദാനം നല്‍കിയാണ് ലൈംഗികബന്ധത്തിന് സമ്മതം നേടിയത് എന്നതിന് വ്യക്തമായ തെളിവുകള്‍ വേണം. കൂടാതെ വാഗ്ദാനം ആ സമയത്ത് പ്രസക്തമായതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സ്ത്രീയുടെ സമ്മതവുമായി നേരിട്ട് ബന്ധമുള്ളതുമായിരിക്കുകയും വേണം’- ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button