ദുബായ്: തുഷാര്‍ വെള്ളാപ്പള്ളി വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചെന്ന കേസില്‍ വഴിമുട്ടി ഒത്തുതീര്‍പ്പ് ചര്‍ച്ച. മധ്യസ്ഥരില്ലാതെ ചര്‍ച്ച മുന്നോട്ട് പോകില്ലെന്ന അവസ്ഥയാണിപ്പോൾ. ആദ്യം ചർച്ചയ്ക്ക് മധ്യസ്ഥർ ചർച്ചയ്ക്ക് വേണ്ട എന്ന നിലപാടായിരുന്നു ഇരുവർക്കും. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ കേസില്‍ അറസ്റ്റിലായ തുഷാർ ജാമ്യം ലഭിച്ചയുടന്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ചെക്ക് മോഷ്ടിച്ചതാണെന്നും പറയുകയും പിന്നീട് നാസിലിനെ വിളിച്ച് ഒത്തുതീര്‍പ്പിന് താല്‍പര്യം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ദുബായിയില്‍ ചര്‍ച്ച നടത്തിയ ഇരുവരും കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
മധ്യസ്ഥരില്ലാതെ രണ്ടുപേരും തമ്മില്‍ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കാം എന്നായിരുന്നു ആദ്യ ധാരണയെങ്കില്‍ ഇപ്പോള്‍ പലരും തുഷാറിന് വേണ്ടി എത്തുന്നുണ്ട്. പണം നല്‍കാതെ എങ്ങിനെയാണ് തുഷാര്‍ ഒത്തുതീര്‍പ്പ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ലെന്നും തുഷാറിന്റെറ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കില്‍ തന്റെ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന് നസീല്‍ അബ്ദുല്ലയും അറിയിക്കുകയുണ്ടായി.
Post Your Comments