കൊച്ചി :ചെക്ക് കേസ് യുഎഇ അജ്‌മാന്‍ കോടതി തള്ളിയതോടെ കുറ്റവിമുക്തനായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിൽ തിരിച്ചെത്തി. ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് തുഷാർ കൊച്ചിയിൽ എത്തിയത്. ആവേശകരമായ സ്വീകരണമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്. ബി.ഡി.ജെ.എസ്, എസ്.എൻ.ഡി.പി, ബി.ജെ.പിയുടെയും നേതാക്കളടക്കമുള്ളവർ സ്വീകരിക്കാൻ എത്തി.
Also read : മലയാളത്തിൽ പിഎസ്‌സി പരീക്ഷ; മുഖ്യ മന്ത്രി പിണറായി വിജയൻറെ ചർച്ച നാളെ
തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുല്ലയാണ് വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചു എന്ന ക്രിമിനല്‍ കേസ് നൽകിയത്. ശേഷം റിയൽ എസ്റ്റേറ്റ് ചർച്ചകൾക്കായി ദുബായിൽ എത്തിയ തുഷാറിനെ ആഗസ്റ്റ് 20ന് ദുബായിലെ ഹോട്ടലിൽ വെച്ച് സി.െഎ.ഡി ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.അജ്മാൻ ജയിലിലടക്കപ്പെട്ട തുഷാറിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസിന് ആധാരമായി സമർപ്പിച്ച ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തള്ളിയതോടെയാണ് ജാമ്യത്തിലിറങ്ങാൻ സമർപ്പിച്ച പാസ്പോർട്ട് തുഷാറിന് തിരികെ ലഭിച്ചത്. അതോടൊപ്പം തന്നെ നാസില്‍ അബ്ദുല്ല ദുബായ് കോടതിയില്‍ നൽകിയ സിവില്‍കേസില്‍ തുഷാറിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും തള്ളിയിരുന്നു.
Post Your Comments