ദുബായ് : തുഷാര്‍ വെള്ളാപ്പള്ളിയുടെ കേസ് അവസാനിപ്പിയ്ക്കാനുള്ള കോടികള്‍ കൈമാറുന്നത് പ്രവാസി വ്യവസായി . പണം കിട്ടിയാല്‍ കേസ് അവസാനിപ്പിയ്ക്കാന്‍ സമ്മതമാണെന്ന് നാസില്‍ അബ്ദുള്ളയും സമ്മതിച്ചിട്ടുണ്ട്. നാസില്‍ അബ്ദുല്ലയുമായി തെറ്റിദ്ധാരണയെല്ലാം നീങ്ങി. സാമ്പത്തിക ഇടപാടുകള്‍ ഇല്ലാതെ തന്നെ എല്ലാം രമ്യമായി പരിഹരിക്കുമെന്നും ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചു.ള്‍ പറയില്ല.
Read Also : നാസില്‍ അബ്ദുള്ളയുടെ വെളിപ്പെടുത്തല്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ മുഖം കൂടുതല്‍ വികൃതമാക്കുന്നത്
തുഷാര്‍ വെള്ളാപ്പള്ളിയില്‍നിന്ന് ഒമ്പത് ദശലക്ഷം ദിര്‍ഹം (18 കോടിയോളം രൂപ) കിട്ടാനുണ്ടെന്ന് കാണിച്ചാണ് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള അജ്മാന്‍ പൊലീസില്‍ പരാതി നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ചൊവ്വാഴ്ച ദുബായില്‍ തുഷാര്‍ അറസ്റ്റിലാവുന്നത്. നിലവിലെ സാഹചര്യത്തില്‍ തുഷാര്‍ ചൊവ്വാഴ്ച നാട്ടിലെത്തും.
അതിനിടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരേ പരാതി നല്‍കിയതിന് പിന്നില്‍ ആരുടെയും സമ്മര്‍ദമില്ലെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുള്ള പറഞ്ഞു. അദ്ദേഹവുമായി ഒത്തുതീര്‍പ്പിലെത്തിയാല്‍ പരാതി പിന്‍വലിക്കും. ബിസിനസില്‍ സഹായിക്കാമെന്ന് തുഷാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നാസില്‍ പറഞ്ഞു. വലിയ സാമ്പത്തിക നഷ്ടം വന്നതുകൊണ്ടാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. യൂസഫലി വിളിച്ചിരുന്നുവെന്നും നാസില്‍ പറഞ്ഞു. കേസില്‍ രമ്യമായ പരിഹാരത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പൊതു ധാരണയുടെ അടിസ്ഥാനത്തില്‍ ആകും ഇതെന്നും ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നാളെനടക്കുമെന്നും നാസില്‍ വ്യക്തമാക്കി.
Post Your Comments