ദുബായ് : ചെക്ക് കേസിൽ നാസില്‍ അബ്ദുല്ല തനിക്കെതിരായി നൽകിയ സിവിൽ കേസ് കോടതി തള്ളിയെന്നു തുഷാർ വെള്ളാപ്പള്ളി. ഇന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മതിയായ രേഖകളില്ലെന്ന് കാണിച്ച് ഈ കേസ് കോടതി തള്ളുകയായിരുന്നു. കേസിനെ വര്‍ഗീയമായി വരെ തിരിച്ചുവിടാന്‍ നാസില്‍ ശ്രമിച്ചു. ചെക്ക് കേസിനെ നിയമപരമായിത്തന്നെ നേരിടും. കേസ് ജയിച്ച് എല്ലാ സത്യങ്ങളും മാധ്യമങ്ങളെ ബോധ്യപ്പെടുത്തിയ ശേഷമേ യുഎഇ വിടൂവെന്നും തുഷാർ വ്യക്തമാക്കി. അതോടൊപ്പം തന്നെ നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന വാദം തുഷാര്‍ ആവര്‍ത്തിച്ചു.
Also read : ആ വാർത്തകൾ തെറ്റാണ്; എന്തിനാണ് അങ്ങനെയൊക്കെ ആളുകള്‍ പ്രചരിപ്പിക്കുന്നതെന്നറിയില്ലെന്ന് നൗഷാദ്
ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് വൈകുന്നതോടെയാണ് പരാതിക്കാരനായ നാസില്‍ അബ്ദുല്ല കഴിഞ്ഞ ദിവസം ദുബായ് കോടതിയില്‍ സിവില്‍ കേസ് നൽകിയത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
Post Your Comments