Latest NewsKeralaNewsIndia

ബിഡിജെഎസില്‍ നിന്ന് കുട്ടനാട് സീറ്റ് തിരിച്ച് വാങ്ങാന്‍ നീക്കവുമായി ബിജെപി

ആലപ്പുഴ: ബിഡിജെഎസില്‍ നിന്ന് കുട്ടനാട് സീറ്റ് തിരിച്ച് വാങ്ങാന്‍ ബിജെപി നീക്കം നടത്തുന്നതായി സൂചന. മത്സരിക്കുന്ന കാര്യത്തില്‍ ബിഡിജെഎസില്‍ ആശയക്കുഴപ്പം തുടരുന്നതിനാലാണ് സീറ്റ് തിരിച്ച് വാങ്ങാന്‍ ബിജെപി തീരുമാനിക്കുന്നത്. കുട്ടനാട് സീറ്റ് ബിഡിജെഎസ് മത്സരിക്കും എന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം.

ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷമുള്ള എന്‍ഡിഎ യോഗം വിഷയം ചര്‍ച്ച ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ഗോപകുമാര്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാവുമെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് സൂചന. സുഭാഷ് വാസുവുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ബിഡിജെഎസ് വിലയിരുത്തല്‍.

കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് ഫണ്ട് കണ്ടെത്തലും ബിഡിജെഎസിന് മറ്റൊരു പ്രതിസന്ധിയാവും.അതേസമയം, സീറ്റ് ഏറ്റെടുക്കേണ്ടി വന്നാല്‍ മത്സരിക്കാന്‍ ബിജെപി സന്നദ്ധമാകുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബെത്ലഹേം നഗരം അടച്ചുപൂട്ടി

എന്നാല്‍ ബിഡിജെഎസ് നിലപാടറിഞ്ഞ ശേഷം മാത്രമേ സീറ്റ് വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. ബിഡിജെഎസ് മാറി നിന്നാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നതില്‍ ബിജെപിയ്ക്കും ആശങ്കയുണ്ട്. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷമുള്ള എന്‍ഡിഎ യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button