മധുര: കോഴിപ്പോര് പന്തയക്കരാറിലുണ്ടായ മുന്‍ വിരോധത്തെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ഉടമയെ വെട്ടിക്കൊന്നു. തമിഴ്നാട് മധുര പുത്തൂരില്‍ എട്ടംഗ സംഘമാണ് റിയല്‍ എസ്റ്റേറ്റ് വ്യാപാരിയും പലിശ ഇടപാടുകാരനുമായ രാജയെന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പുതൂര്‍ ഭാരതിയാര്‍ മെയിന്‍ റോഡ് ഗാന്ധിപുരംവഴിയിലുള്ള ടാസ്മാക് ബാറില്‍നിന്ന് മദ്യം കഴിച്ചു പുറത്തിറങ്ങി ബൈക്കില്‍ കയറിയ രാജയെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു.
READ ALSO: കോണ്‍ഗ്രസിലെ മുതിര്‍ന്ന നാല് നേതാക്കള്‍ക്ക് മോദിയെ കുറിച്ച് പറയാനുള്ളത് ഇവയൊക്കെയാണ്
വഴിയില്‍ ഒളിഞ്ഞിരുന്ന അജ്ഞാതസംഘം രാജ ഓടിച്ചിരുന്ന ബൈക്കിന്റെ മുന്നിലേക്ക് വലിയ കല്ലിട്ടു. നിയന്ത്രണംവിട്ട് രാജ ബൈക്കില്‍നിന്ന് താഴെ വീണു. തുടര്‍ന്ന് രാജയെ അരിവാളുകൊണ്ട് കഴുത്തിനും തലയ്ക്കും കാലിനും വെട്ടുകയായിരുന്നു. മധുര ഡെപ്യൂട്ടി കമ്മിഷണര്‍ ശശിമോഹന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കൊലനടന്ന ഭാഗത്തുള്ള സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
READ ALSO: ഭര്‍ത്താവിനൊപ്പം പോയിരുന്ന യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം : ക്വട്ടേഷന്‍ യുവതിയുടെ ബന്ധുവിന്റെ
സംഭവസ്ഥലത്ത് വെച്ചു തന്നെ രാജ മരിച്ചിരുന്നു. ഒരാഴ്ചക്കിടെ മധുര നഗരത്തില്‍ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്. 2006-ല്‍ മധുര വാടിപട്ടിയില്‍ നടന്ന കോഴിപ്പോരുമായി ബന്ധപ്പെട്ട പന്തയത്തെത്തുടര്ന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ രാജയ്ക്ക് ബന്ധമുള്ളതായി ആരോപണമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
READ ALSO: മകന് ശബരിമല ദര്‍ശനം നടത്തിയതിനെക്കുറിച്ച് കോടിയേരിയുടെ ന്യായീകരണം ഇങ്ങനെ
Post Your Comments