Latest NewsNewsIndia

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു: വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസ്

ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു. പകുതി കത്തിയ നിലയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ മധുരൈയിലാണ് സംഭവം.

Also Read: ഓണം ദേശീയോത്സവമെന്ന് പറയാനുള്ള ചങ്കുറപ്പും പിണറായിക്ക് നഷ്ടപ്പെടുമോ, പ്രീണന രാഷ്ട്രീയം മുഖ്യനെ അന്ധനാക്കി? കൃഷ്ണദാസ്

ഗ്ലാഡിസ് റാണി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ജ്യോതിമണിക്കെതിരെ പോലീസ് കേസ് എടുത്തു. ഓഗസ്റ്റ് 4ന് ഗ്ലാഡിസ് റാണി സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നുവെന്നും പിന്നീട് തിരികെ വന്നില്ലെന്നും ജ്യോതിമണി ഭാര്യയുടെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 7നാണ് ഗ്ലാഡിസ് റാണിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. വിവാഹത്തിന് മുന്‍പ് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു.

ജ്യോതിമണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തയതാണെന്ന് ഇയാള്‍ സമ്മതിച്ചത്. നാല് മാസം ഗര്‍ഭിണിയായ ഗ്ലാഡിസിനെ വിവാഹം ചെയ്തില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭാര്യയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഗര്‍ഭത്തിന് ഉത്തരവാദി താനെല്ലെന്നാണ് ജ്യോതിമണി പറയുന്നതെന്നും പോലീസ് അറിയിച്ചു. സംശയം തോന്നാതിരിക്കാന്‍ ഭാര്യയുടെ ബന്ധുക്കള്‍ക്ക് ഒപ്പം ഇയാളും ഗ്ലാഡിസിനായി തെരച്ചില്‍ നടത്തിയിരുന്നു.

പുറത്തുപോകാമെന്ന് പറഞ്ഞ് ഭാര്യയെ മധുരൈയിലെ ഔട്ടര്‍ റിംഗ് റോഡിലെത്തിച്ചാണ് ജ്യോതിമണി കൃത്യം നടത്തിയത്. ഗര്‍ഭത്തെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഗ്ലാഡിസ് റാണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button