Latest NewsNewsIndia

കൊ​വി​ഡ് 19 : ജ​യി​ലിൽ നിന്നും 51 പേ​ർക്ക് മോചനം

ചെന്നൈ : കൊവിഡ് 19 വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിൽ ജ​യി​ലിൽ നിന്നും 51 പേ​ർക്ക് മോചനം. ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ചെ​റി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് അ​റ​സ്റ്റി​ലാ​യി ജ‍​യി​ലി​ല​ട​ക്ക​പ്പെ​ട്ട​വ​രെ​യാ​ണ് മോ​ചി​ത​രാ​ക്കി​യ​ത്. ജ​യി​ലു​ക​ളി​ലു​ള്ള കു​റ്റ​വാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യാ​ണ് സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കാ​ര​ണ​മെ​ന്നു അ​ധി​കൃ​ത​ർ‌ അറിയിച്ചു.

Also read : 12 മണിക്കൂർ കൊണ്ട് കൊറോണ വൈറസ് നശിച്ചുപോകില്ല; ദയവുചെയ്ത് നുണ പ്രചരണം നടത്തി ആളുകളെ കൊലയ്ക്ക് കൊടുക്കരുത്- ഡോ.ജിനേഷ് പി.എസ്

അതേസമയം ഇ​റ്റ​ലി​യി​ലെ റോ​മി​ല്‍ കു​ടു​ങ്ങിയ 263 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി. എ​യ​ര്‍ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്. ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് വി​മാ​നം ഇറ്റലിയിലേക്ക് പുറപ്പെട്ടത്. വി​മാ​ന​ത്തി​ലെ ക്രൂ ​അം​ഗ​ങ്ങളുടെ സു​ര​ക്ഷ​ക്കാ​യി ഹ​സ്മാ​റ്റ് സ്യൂ​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും, ബാ​ക്കി​യു​ള്ള​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ മ​റ്റൊ​രു വി​മാ​നം കൂ​ടി സ​ജ്ജ​മാ​ക്കു​മെ​ന്നും എ​യ​ര്‍ ഇ​ന്ത്യ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഏ​ക​ദേ​ശം 500ന് ​മു​ക​ളി​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ ഇ​റ്റ​ലി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button