തിരുവനന്തപുരം: സ്വകാര്യമേഖലയിൽ വ്യവസായ എസ്റ്റേറ്റുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് വ്യവസായവകുപ്പ് രൂപം നൽകി. പത്ത് ഏക്കറിൽ കൂടുതലുള്ള സ്ഥലത്ത് സ്വകാര്യ എസ്റ്റേറ്റിന് അനുമതി നൽകാനാണ് ആലോചിക്കുന്നത്.
ഡ്രൈ ഡേകളുടെ എണ്ണം 21ല് നിന്നും വെറും മൂന്നായി, വിദേശമദ്യത്തിന് 40 % വരെ വില കുറഞ്ഞു: പുതിയ തീരുമാനങ്ങൾ ഇങ്ങനെഭൂപരിഷ്കരണ നിയമപ്രകാരം തോട്ടങ്ങളൊഴികെയുള്ള 15 ഏക്കറേ ഒരാളുടെ കൈവശം വെക്കാനാകൂവെന്ന സാഹചര്യത്തിലാണ് പുതിയ സ്വകാര്യ എസ്റ്റേറ്റ് നീക്കം. നിലവിൽ സ്വകാര്യമേഖലയിൽ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാനായി 14 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം നടപടിയെടുക്കണമെങ്കിൽ സർക്കാറിന്റെ നയപരമായ തീരുമാനം വേണം. ഇക്കാര്യങ്ങൾ ഉടൻ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments