Latest NewsIndia

അയല്‍വാസിയുമായി അവിഹിതം: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ യുവാവിന്റെ ശ്രമം

മീററ്റ്•ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് കഴുത്ത് മുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചു. മീററ്റിലെ ലിസാരി ഗേറ്റിലാണ് സംഭവം. ഭാര്യക്ക് അയല്‍വാസിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഇയാള്‍ കുപിതനായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ആക്രമണകാരിക്കും സ്ത്രീക്കും അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീയുടെ ഭര്‍ത്താവ് ഇത് അംഗീകരിച്ചിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ മുതിര്‍ന്നവര്‍ ഒത്തുകൂടി ഇരുവരും തമ്മില്‍ കാണുന്നത് വിലക്കിയിരുന്നു.

ALSO READ: ഗെയിം കളിക്കാന്‍ മകൻ ഫോൺ കൊടുത്തു ; അച്ഛന്റെ അവിഹിതം മകൻ കയ്യോടെ പിടികൂടി

ലിസാരി ഗേറ്റിലെ ന്യൂ ശാന്തര്‍ കോളനിയിലാണ് 36 കാരനായ അക്രം ഭാര്യയോടും നാല് കുട്ടികളോടുമൊപ്പം താമസിച്ചിരുന്നത്. ഇമ്രാന്‍ എന്നയാളുമായി ഭാര്യയ്ക്ക് ഉണ്ടായിരുന്ന അവിഹിത ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.

ചൊവ്വാഴ്ച രാത്രി അക്രം ജോലികഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ഇത് അയാളെ കുപിതനക്കി. പിന്നീട് തിരിച്ചെത്തിയ ഭാര്യമായി വലിയ വഴക്കുണ്ടായി. ഇതിനിടെ ഇയാള്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കത്തി ഉപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചു ജീവനൊടുക്കാനും അക്രം ശ്രമിച്ചു. എന്നാല്‍ കുട്ടികളുടെ നിലവിളി കേട്ട അയല്‍വാസികള്‍ ഓടിയെത്തി ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button