Latest NewsKerala

റോഡരികിലെ അനധികൃത പാര്‍ക്കിങ്ങും കച്ചവടവും ; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: കൊച്ചി നഗരത്തില്‍ നടത്തി വരുന്ന അനധികൃത പാര്‍ക്കിങ്ങിനും കച്ചവടത്തിനുമെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഓണക്കാലമാകുന്നതോടെ നഗരത്തില്‍ ഉണ്ടാകാവുന്ന തിരക്ക് പരിഗണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ നടപടി. ആദ്യഘട്ടമായി ഇടപ്പള്ളി ടോള്‍ ജംഗ്ഷന്‍ മുതല്‍ പൂക്കാട്ടുപടി വരെയുള്ള റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും കച്ചവട വാഹനങ്ങളും അധികൃതര്‍ നീക്കം ചെയ്തു.

ALSO READ: മതിൽ ചാടി ചിദംബരത്തെ അറസ്റ്റ് ചെയ്ത പാര്ഥസാരഥിയാണ് ഇപ്പോൾ സിബിഐ യിലെ താരം

കൊച്ചി നഗരത്തിലെ തിരക്കേറിയ റോഡുകളിലുള്‍പ്പടെ അനധികൃത പാര്‍ക്കിങ്ങും വണ്ടികളില്‍ വച്ചുള്ള കച്ചവടവും ഗതാഗത കുരുക്കിന് കാരണമാകുന്നതായി നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടിക്കൊരുങ്ങിയത്. റോഡിലേക്ക് കയറ്റി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ അഞ്ച് സ്‌ക്വാഡായി തിരിഞ്ഞായിരുന്നു നടപടി. വരും ദിവസങ്ങളില്‍ നഗരത്തിലെ മറ്റു സ്ഥലങ്ങളിലും സമാനമായ പരിശോധനകള്‍ നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം.

ALSO READ: ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button