Latest NewsIndia

മതിൽ ചാടി ചിദംബരത്തെ അറസ്റ്റ് ചെയ്ത പാര്ഥസാരഥിയാണ് ഇപ്പോൾ സിബിഐ യിലെ താരം

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഐ എൻഎക്സ് മീഡിയ കേസിന്റെ അന്വേഷണം നടത്തുന്ന പാർഥസാരഥിയാണ് ചിദംബരത്തിന്റെ മകൻ കാർത്തിയെയും അറസ്റ്റ് ചെയ്തത്.

ന്യൂഡൽഹി ∙ പി ചിദംബരത്തെ ബുധനാഴ്ച രാത്രി സിബിഐ അറസ്റ്റ് ചെയ്തപ്പോൾ വാർത്തകളിൽ നിറഞ്ഞു നിന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്– രാമസ്വാമി പാർഥസാരഥി. സിബിഐയുടെ ഡപ്യൂട്ടി സൂപ്രണ്ട്. തമിഴ്നാട് സ്വദേശി.ന്യൂഡൽഹിയിൽ ജോർബാഗിലെ 115–ാം വസതിയിലേക്ക് ബുധനാഴ്ച രാത്രി സിബിഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും ഡൽഹി പൊലീസിലെയും ഉദ്യോഗസ്ഥർ എത്തുമ്പോൾ വീടിന്റെ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു.

നല്ല ഉയരമുള്ള മതിൽ. എന്നാൽ പാർഥസാരഥി ഞൊടിയിടക്കുള്ളിൽ മതിലിനു മുകളിലേക്കു ചാടിക്കയറി. എല്ലാ ക്യാമറകളിലും വിഡിയോകളിലും ആ ചിത്രം സ്ഥാനം പിടിച്ചു. ആ വീട്ടിൽ 24 മണിക്കൂറിനുള്ളിൽ മൂന്നാം തവണയാണ് പാർഥസാരഥി പി. ചിദംബരത്തെ തേടി എത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഐ എൻഎക്സ് മീഡിയ കേസിന്റെ അന്വേഷണം നടത്തുന്ന പാർഥസാരഥിയാണ് ചിദംബരത്തിന്റെ മകൻ കാർത്തിയെയും അറസ്റ്റ് ചെയ്തത്.

സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുന്ന പാർഥസാരഥിക്ക് 2014 ൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിരുന്നു. തികച്ചും ശാന്തനും സൗമ്യനും അതേസമയം കർക്കശക്കാരനുമാണ് പാർഥസാരഥിയെന്നു സഹപ്രവർത്തകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button