ന്യൂയോര്‍ക്ക്: പേരിടാൻ കഴിഞ്ഞ ഒമ്പത് തവണയും പാലിച്ചുപോന്ന നടപ്പ് രീതി ഗൂഗിളിന്‍റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ‍്രോയിഡ് മാറ്റി. ആന്‍ഡ‍്രോയ്ഡിന്‍റെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയ്ഡ് 10 എന്ന പേരിലാണ് അറിയപ്പെടാൻ പോകുന്നത്. ഇത് ഔദ്യോഗികമായി ഗൂഗിള്‍ തന്നെയാണ് സ്ഥിരീകരിച്ചത്.
അക്ഷരമാല ക്രമത്തിലാണ് ഇതുവരെ ആന്‍ഡ്രോയ്ഡിന് പേരിട്ടിരുന്നത്. ഒപ്പം ഏത് ആക്ഷരത്തിലാണ് അത് തുടങ്ങുന്നത് ആ പേരിലുള്ള മധുരപലഹരത്തിന്‍റെ പേര് കൊടുക്കും. അവസാനം ഇറങ്ങിയ ആന്‍ഡ്രോയ്ഡ് പതിപ്പ് ആന്‍ഡ്രോയ്ഡ് പൈ എന്നാണ് അറിയപ്പെട്ടത്.
ALSO READ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്
ലോകത്തിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം എന്നതിനാല്‍ തന്നെ ഇതിന്‍റെ പേരും എല്ലാവര്‍ക്കും മനസിലാകുന്നതാകണമെന്നാണ് പേര് മാറ്റം സംബന്ധിച്ച് ആന്‍ഡ്രോയ്ഡ് ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്ത ആന്‍ഡ്രോയ്ഡ് പതിപ്പ് ആന്‍ഡ്രോയ്ഡ് 11 എന്നും തുടര്‍ന്നുള്ളത് ആന്‍ഡ്രോയ്ഡ് 12 എന്നും ഒക്കെയാവും അറിയപ്പെടുക.
Post Your Comments