ബെംഗലൂരു:ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ ഐ. എസ്.ആര്‍.ഒ പുറത്ത് വിട്ടു. ചന്ദ്രോപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ അകലെ നിന്ന് വിക്രം ലന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രനില്‍ നിന്ന് 118 കിലോമീറ്റര്‍ അടുത്ത ദൂരവും 18,078 കിലോമീറ്റര്‍ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍ രണ്ട് ഇപ്പോഴുള്ളത്. സെപ്തംബര്‍ എഴിനു പുലര്‍ച്ചെ 1.30 നും 2.30-നും ഇടയ്‌ക്ക് പേടകം ചന്ദ്രോപരിതലത്തിന് നൂറു കിലോമീറ്റര്‍ അടുത്തെത്തും. പിന്നീട് പേടകത്തില്‍ നിന്ന് പുറത്തേക്കു വരുന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും.
ഇതിനായി ഓര്‍ബിറ്റല്‍ നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം. ദൗത്യം വിജയിച്ചാല്‍ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും.
Post Your Comments