കുവൈറ്റ് : 8 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ യുവാവിന് ശിക്ഷ വിധിച്ചു. വാഹനോടിച്ച സ്വദേശി യുവാവിനെ മൂന്ന് വർഷത്തെ തടവ് ശിക്ഷക്കാണ് വിധിച്ചത്. മേയ് അവസാനം കബദിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 3 വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അവിടെ നിന്ന ആൾക്കൂട്ടത്തിനിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ച് കയറുകയും, 3 സ്വദേശികളും 3 സൗദികളും ഒരു ബിദൂനിയും ഒരു അജ്ഞാതനും മരണപ്പെടുകയുമായിരുന്നു.
Post Your Comments