മുംബൈ : കുട്ടികളുടെ സ്കൂള്‍ ഫീസ് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മുംബൈയിൽ ഉന്നത് നഗര്‍ സ്വദേശിയായ പൂജ ഗ്വാഡ് എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് ഒളിവില്‍. കുട്ടികളുടെ സ്കൂള്‍ ഫീസ് അടയ്ക്കുന്നതിനായി പൂജ ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാതിരുന്ന ഭര്‍ത്താവ് പൂജയുമായി വഴക്കിടുകയും, തർക്കത്തിനൊടുവിൽ ഇയാള്‍ പൂജയെ കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കൊലപാതകം ആത്മഹത്യയായി തോന്നാൻ ഫാനില്‍ കെട്ടിത്തൂക്കിയ ശേഷം ഇയാൾ രക്ഷപ്പെട്ടു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെന്നും അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു.
Also read : ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്നതിനിടെ ലൈഫ് ഗാർഡിനെ കാണാതായി
Post Your Comments