ഫ്രാൻസ്: കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടാന്‍ ഒരുങ്ങവെ ആത്മഹത്യ ചെയ്ത കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന് എതിരെ കോടതി രേഖകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ഒരു പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി ഫ്രാന്‍സില്‍ നിന്നും 12 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ അയച്ച് നല്‍കിയെന്നാണ് ഞെട്ടിക്കുന്ന വിവരം. എപ്സ്റ്റീന്‍ മൂലം ലൈംഗിക അടിമയായി മാറിയ വിര്‍ജിനിയ ജിഫ്രെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിതയില്‍ ഏര്‍പ്പെട്ടതിന് കുറ്റം ഏറ്റതോടെ വെറും 13 മാസം ശിക്ഷ നേടി രക്ഷപ്പെട്ടതിനെതിരെ ഫ്‌ളോറിഡയില്‍ സമര്‍പ്പിച്ച സിവില്‍ സ്യൂട്ടിലാണ് ഈ വിവരങ്ങള്‍. കുട്ടികളെ പീഡിപ്പിച്ച് രസിച്ചിരുന്ന പ്രതി മറ്റ് രാജ്യങ്ങളില്‍ നിന്നും ഇതിനായി കുട്ടികളെ എത്തിച്ചിരുന്നതായാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.
ALSO READ: ശ്രീലങ്കയിൽ പുതിയ കരസേനാ മേധാവിയെ തെരഞ്ഞെടുത്തു
പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുമുള്ള 12 വയസ്സുള്ള പെണ്‍കുട്ടികളെ ഉപദ്രവിക്കാനായി ഇയാള്‍ക്ക് അയച്ച് കൊടുത്തെന്നാണ് ജിഫ്രെയുടെ വാദം. ഇതിന് ശേഷം കുട്ടികളെ തിരികെ ഫ്രാന്‍സിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഫ്രഞ്ച് തലസ്ഥാനത്ത് നിന്നും തിരികെ ന്യൂ ജഴ്‌സിയില്‍ എത്തിയപ്പോഴാണ് ജൂലൈയില്‍ ഹെഡ്ജ് ഫണ്ട് മാനേജറായ എപ്സ്റ്റീന്‍ അറസ്റ്റിലായത്.
Post Your Comments