കൊളംബോ: ശ്രീലങ്കയിൽ പുതിയ കരസേനാ മേധാവിയായി തെരഞ്ഞെടുത്തത് വിവാദ നായകനെയാണാണെന്ന് വിമർശനം ശക്തമാകുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഐക്യരാഷ്ട്രസംഘടനയുടെ റിപ്പോർട്ടിൽ വിമർശനം ഏറ്റുവാങ്ങിയ ലഫ്. ജനറൽ ഷവേന്ദ്ര സിൽവയെ ( 55 ) ആണ് പുതിയ കരസേനാ മേധാവിയായി തെരഞ്ഞെടുത്തത്. പ്രസിഡന്റ് മൈത്രിപാല സിരിസേന ഇത് സംബന്ധിച്ചുള്ള ഉത്തരവ് കൈമാറി.
തമിഴ് പുലികളുമായി 2009 ലെ അന്തിമയുദ്ധത്തിൽ കരസേനയുടെ 58 ആം ഡിവിഷൻ നയിച്ചത് ഷവേന്ദ്ര സിൽവയായിരുന്നു. തമിഴ് ന്യൂനപക്ഷത്തെ കൂട്ടക്കൊല ചെയ്തുവെന്നതിന്റെ പേരിൽ അന്ന് ഏറെ വിമർശന വിധേയനായിരുന്നു ഇദ്ദേഹം. യുദ്ധത്തിനു ശേഷം യുഎന്നിൽ ശ്രീലങ്കയുടെ സ്ഥിരം പ്രതിനിധിയായിരുന്നു.
ALSO READ: മൂന്നുമാസത്തിനകം നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിനെത്തുമ്പോൾ ലോക രാഷ്ട്രങ്ങളുടെ പ്രതീക്ഷകൾ ഇങ്ങനെ
Post Your Comments