Latest NewsIndia

മൂന്നുമാസത്തിനകം നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിനെത്തുമ്പോൾ ലോക രാഷ്ട്രങ്ങളുടെ പ്രതീക്ഷകൾ ഇങ്ങനെ

ന്യൂഡൽഹി: മൂന്നുമാസത്തിനകം നരേന്ദ്ര മോദി ഗൾഫ് പര്യടനത്തിനെത്തുമ്പോൾ ലോക രാഷ്ട്രങ്ങൾ വളരെ പ്രതീക്ഷയോടെയാണ് സന്ദർശനത്തെ ഉറ്റുനോക്കുന്നത്. രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി നടത്തുന്ന ആദ്യ സന്ദർശനമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ALSO READ: ബിജെപിയുടെ മൂന്ന് മുദ്രാവാക്യങ്ങളില്‍ ഒന്ന് നടപ്പായി; അടുത്തത് ഏകീകൃത സിവില്‍കോഡും, രാമക്ഷേത്രവും

23 മുതൽ 25 വരെയാണ് രണ്ടു രാഷ്ട്രങ്ങളിലെയും സന്ദർശനം. ഖത്തർ ഒഴികെയുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സഖ്യത്തിന് നേതൃത്വംനൽകുന്ന സൗദി അറേബ്യയ്ക്കൊപ്പം അതേ ആവേശത്തോടെ തുടക്കം മുതൽ ഉറച്ചുനിൽക്കുന്നവരാണ് യു.എ.ഇ.യും ബഹ്‌റൈനും. കശ്മീർ വിഷയത്തിൽ പാകിസ്താനുമായുള്ള ബന്ധം വഷളായി നിൽക്കുമ്പോഴാണ് യു.എ.ഇ., ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ ഒൗദ്യോഗിക പര്യടനത്തിനായി മോദി എത്തുന്നത്

ALSO READ: മോദിയുമായി സംസാരിച്ച ശേഷം ട്രംപ് ഇമ്രാൻ ഖാനെ വിളിച്ചു, നാവടക്കണമെന്ന് നിർദ്ദേശം

ഈ രാജ്യങ്ങളിലേക്ക് അവരുടെ ക്ഷണപ്രകാരം വിശിഷ്ടാതിഥിയായി മോദി എത്തുമ്പോൾ ഇസ്‌ലാമിക രാജ്യങ്ങളുടെ പിന്തുണയാണ് അദ്ദേഹം നയതന്ത്രരംഗത്ത് ഉറപ്പാക്കുന്നത്. ഇന്ത്യയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂർധന്യത്തിലായിരുന്നു യു.എ.ഇ. അവരുടെ പരമോന്നത ബഹുമതിയായ മെഡൽ ഓഫ് സായിദ് നരേന്ദ്രമോദിക്ക് നൽകുമെന്ന് പ്രഖ്യാപിച്ചത്. ആ പുരസ്കാരം സ്വീകരിക്കാനായാണ് ബഹ്‌റൈനിലേക്കുള്ള യാത്രാമധ്യേ മോദി അബുദാബിയിൽ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button