കൊച്ചി: ഉദ്ഘാടനത്തിന് കളക്ടര്‍ എത്തിയില്ലെങ്കിലും തിരക്കിലമര്‍ന്ന് നൗഷാദിന്റെ തുണിക്കട . കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നല്‍കിയ നൗഷാദിന്റെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കടയുടെ ഉദ്ഘാടനം നടത്തുകയും ചെയ്തു..
Read Also : കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന തുണി വിലപോലും കളയാതെ ദുരിതബാധിതര്‍ക്ക് കൊടുത്ത് നൗഷാദ്
പ്രളയസഹായം നല്‍കാന്‍ ആളുകള്‍ മടിച്ചു നിന്ന സമയത്തായിരുന്നു, നൗഷാദ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. തെരുവില്‍ കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയം എത്തും മുന്‍പേ കൊച്ചി ബ്രോഡ് വേയില്‍ സ്വന്തമായൊരു കട നൗഷാദ് കണ്ടു വെച്ചിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ആ കട ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടന ദിവസം ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങളെടുക്കാന്‍ വിദേശമലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്പന പൊടിപൊടിച്ചു. നൗഷാദിന്റെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. നൗഷാദിനെയും കുടുംബത്തെയും ഗള്‍ഫിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
Post Your Comments