
പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി അഫ്‌സാന. പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായി അഫ്‌സാന പരാതിയിൽ പറയുന്നു. സംസ്ഥാന പൊലീസ് മേധാവിക്കും യുവജന കമ്മിഷനും അഫ്‌സാന പരാതി നല്‍കി. ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴ് പേര്‍ മര്‍ദ്ദിച്ചതായി അഫ്‌സാന പരാതിയില്‍ പറയുന്നു. ഇവരുടെ പേരുകള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പരാതി നല്‍കിയത്.
പൊലീസ് തനിക്ക് മേല്‍ കൊലക്കുറ്റം അടിച്ചേല്‍പ്പിച്ചെന്ന അഫ്സാനയുടെ ആരോപണത്തില്‍ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാര്‍ക്കെതിരെ അഫ്‌സാന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പത്തനംതിട്ട എഎസ്പിക്കാണ് അന്വേഷണ ചുമതല. പത്തനംതിട്ട എസ്പിയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
Post Your Comments