പുതിയ ഫീച്ചറുമായി ഫേസ്ബുക് ഉടമസ്ഥതയിലുള്ള ഫോട്ടോ സ്ട്രീമിങ് ഇന്‍സ്റ്റഗ്രാം. ലൈക്ക് ചെയ്ത പോസ്റ്റുകള്‍ മാത്രം കാണാനുള്ള സൗകര്യമാണ് അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രം പ്രൊഫൈലില്‍ മുകളില്‍ വലതു കോണിലായുള്ള മെനു ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോൾ കാണുന്ന ‘Posts you’ve liked’ സെലക്ട് ചെയ്യുമ്പോൾ ഏറ്റവും ഒടുവില്‍ ലൈക്ക് ചെയ്ത 300 പോസ്റ്റുകള്‍ കാണാൻ സാധിക്കുന്നു. ആപ്ലിക്കേഷനില്‍ മാത്രമായിരിക്കും ഈ ഫീച്ചർ ലഭിക്കുക. കമ്പ്യൂട്ടറിലെ ഡെസ്‌ക്ടോപ്പില്‍ ഇന്‍സ്റ്റാഗ്രാം തുറന്നാല്‍ ഈ ഫീച്ചർ ലഭിക്കുകയില്ല.
Also read : ലൈക്കുകള്‍ ‘ഒളിപ്പിക്കാന്‍’ ഒരുങ്ങി ഇന്‍സ്റ്റഗ്രാം; കാരണം ഇതാണ്
Post Your Comments