ചെന്നൈ : കളിക്കളത്തിലെ വൈരാഗ്യം അവസാനിച്ചത് കൊലപാതകത്തിൽ. നാലംഗസംഘം പട്ടാപ്പകൽ യുവാവിനെ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ മഹേഷ് എന്ന 35 കാരനാണ് മരിച്ചത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി മടങ്ങും വഴി മഹേഷിന് നേരെ വിദേശ നിർമിത വടിവാളടക്കമുള്ള മാരകായുധങ്ങളുമായി കാത്തു നിന്ന സംഘം ചാടി വീണു. ഒഴിഞ്ഞ് മറി ഓടി രക്ഷപ്പെടാൻ മഹേഷ് ശ്രമിച്ചപ്പോൾ സംഘം ഓടിച്ചിട്ട് ആക്രമിച്ചു.
Also read : അര്‍ദ്ധരാത്രി വണ്ടി കിട്ടാതെ വഴിയില്‍ കുടുങ്ങിയ യുവാവ് സൊമാറ്റോയില്‍ കയറി ഫുഡ് ഓര്‍ഡര്‍ ചെയ്തു
രക്ഷപ്പെടാൻ ഒരു ഹോട്ടലിൽ കയറിയ മഹേഷിനെ സംഘം വെട്ടിവീഴ്ത്തി. നിലത്ത് വീണതോടെ വളഞ്ഞിട്ട് ആക്രമിച്ചു. യുവാവിന്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം പിരിഞ്ഞുപോയത്.ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരുടെ മുന്നിൽ വെച്ചായതിരുന്നു കൊലപാതകം. ആക്രമണം കണ്ട് ഞെട്ടിയ നാട്ടുകാർ പിന്നീട് മഹേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുൻപ് ബാസ്കറ്റ് ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. അക്രമി സംഘത്തെ ക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
Post Your Comments