KeralaLatest NewsNews

കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തമുണ്ടായിട്ട് 100 ദിവസം : ഈ കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ക്യാമ്പിൽ തന്നെ

നിലമ്പൂർ : കേരളത്തെ നടുക്കിയ കവളപ്പാറ ദുരന്തം നടന്നിട്ട്  100 ദിവസമായിട്ടും ഈ കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് ക്യാമ്പിൽ തന്നെ. കവളപ്പാറയില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെ  സ്ഥിതി ചെയ്യുന്ന പോത്തുകല്ല് സിറ്റി പാലസ് ഓഡിറ്റോറിയത്തിലുള്ള ക്യാമ്പിൽ 25 കുടുംബങ്ങളാണ് കഴിയുന്നത്. കുട്ടികളും പ്രായമുള്ളവരുമടക്കം 76 പേരാണ് ഇവിടെയുള്ളത്. ഉരുള്‍പ്പൊട്ടലുണ്ടായ രാത്രി നഷ്ടപ്പെട്ട ജീവിതം പലര്‍ക്കും ഇപ്പോഴും തിരിച്ച് പിടിക്കാൻ സാധിച്ചിട്ടില്ല.

കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തിയത്. ഇവിടെ വന്നതിനുശേഷം ആരും പണിക്ക് വിളിക്കുന്നില്ലെന്ന് ക്യാമ്പിൽ താമസിക്കുന്ന മാഞ്ചിറയില്‍ സുകുമാരന്‍ പറഞ്ഞു. ക്യാമ്പിലയതിനാല്‍ ഭക്ഷണം കിട്ടുമെന്നതാണ് ഏക ആശ്വാസം. പക്ഷേ, കൈയില്‍ പണമുണ്ടെങ്കിലല്ലേ സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ പറ്റൂ. കുട്ടികള്‍ക്കുള്ള നോട്ട്പുസ്തകങ്ങളും ഫീസും നല്‍കാന്‍ ഏറെ വിഷമിക്കുന്നു. പോത്തുകല്ലില്‍ പരിചയമുള്ളവർ ആരുമില്ലാത്തതിനാൽ ഇവിടെയുള്ള ഭൂരിഭാഗം ആളുകള്‍ക്കും ജോലിയൊന്നുമില്ല. ക്യാമ്പിലായതിനാൽ ഞങ്ങളെ ജോലിക്കുവിളിക്കാന്‍ ചിലര്‍ക്കുമടിയുമുണ്ട്. നാളെ മാറിത്താമസിക്കുമ്പോള്‍ വീട്ടുചെലവിനുള്ള പണമില്ലെന്നും എന്തുചെയ്യണമെന്ന് എനിക്ക് ഇപ്പോഴുമറിയില്ലെന്നും ഞങ്ങളെ ജോലിക്കുവിളിക്കാന്‍ ചിലര്‍ക്കുമടിയുമുണ്ട്. നാളെ മാറിത്താമസിക്കുമ്ബോള്‍ വീട്ടുചെലവിനുള്ള പണമില്ല. എന്തുചെയ്യണമെന്ന് എനിക്ക് ഇപ്പോഴുമറിയില്ലെന്നും സുകുമാരൻ പറഞ്ഞു.

Also read : യുഎഇയിൽ ശ്കതമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കഴിഞ്ഞദിവസം താത്കാലിക ഷെഡ് ഒരുക്കിത്തന്നാല്‍ പോകുമോയെന്ന് വില്ലേജ് ഓഫീസര്‍ ചോദിച്ചപ്പോൾ സമ്മതമാണെന്ന് ഞങ്ങള്‍ പറഞ്ഞു. . ഇവിടെ എത്ര ദിവസമാണെന്നുെവച്ചാ ഇരിക്കുക, ഒരുദിവസം ഇറങ്ങി കൊടുക്കണ്ടേയെന്നു സുമ അത്തിമുക്കം പറയുന്നു. സ്വന്തമായൊരു വീട് കിട്ടുമോ എന്നാണ് എല്ലാവരും ഉന്നയിക്കുന്ന പ്രധാനചോദ്യം. അതിനുള്ള ഉത്തരം അധികൃതരിൽ നിന്നും ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ ഇപ്പോഴും ക്യാമ്പിൽ കഴിയുന്നത്.

Also read : 59 പേരെ മണ്ണിനടിയിലാക്കിയ കവളപ്പാറയില്‍ ആള്‍താമസം പാടില്ല : അടിയന്തിരമായി കുടുംബങ്ങളെ മാറ്റിപാര്‍പ്പിയ്ക്കാന്‍ നിര്‍ദേശം

കവളപ്പാറയിലെ മുത്തപ്പന്‍കുന്നില്‍ ഓഗസ്റ്റ് 8നു രാത്രി എട്ടുമണിക്കുണ്ടായ ഉരുള്‍പ്പൊട്ടലിൽ 59 ആളുകളും 42 വീടുകളും മണ്ണിനടിയിലായത്. ഒന്‍പതിനു രാവിലെ 11മണിക്കാണ് അഗ്‌നിരക്ഷാസേനക്ക് സ്ഥലത്തെത്താന്‍ കഴിഞ്ഞത്. ഉച്ചയ്ക്ക് 12.30-ന് നാലുവയസ്സുകാരി അനഘയെ മണ്ണിനടിയില്‍നിന്ന് കണ്ടെത്തി. ആശുപത്രിയിലേക്കു കൊണ്ട് പോകുന്നതിനിടെ മരണപ്പെട്ടു. മൂന്നു മൃതദേഹങ്ങളാണ് ആദ്യദിനം കണ്ടെത്തിയത് 48 പേരെ മണ്ണിനടയില്‍നിന്ന് ഇതുവരെ കണ്ടെത്തി. 11 പേര്‍ ഇന്നും നാടിന്റെ നൊമ്പരമായി ണ്ണിനടിയില്‍ അവശേഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button