സാന്‍ഫ്രാന്‍സിസ്കോ: ഇന്‍സ്റ്റാഗ്രാമിലൂടെ വ്യജ പ്രചാരണങ്ങൾക്കും, വാർത്തകളും പ്രചരിക്കുന്നതിന് തടയിടാൻ നീക്കവുമായി ഫേസ്ബുക്ക്. ഫ്ലാഗിങ് ഫീച്ചർ ആയിരിക്കും ഇതിനായി അവതരിപ്പിക്കുക. വ്യാജവാര്‍ത്തകള്‍ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തിയാൽ ഉപയോക്താക്കള്‍ക്ക് അത് ഇന്‍സ്റ്റാഗ്രാമിനെ അറിയിക്കാൻ സാധിക്കും. അമേരിക്കയിൽ ആദ്യമായി എത്തുന്ന ഫീച്ചർ വൈകാതെ മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കളിലും ലഭ്യമായി തുടങ്ങും.
Also read : പുതിയ മാറ്റത്തിനൊരുങ്ങി ഇൻസ്റ്റാഗ്രാം
തെറ്റ് ചൂണ്ടിക്കാട്ടിയാല്‍ ഫേസ്ബുക്ക് അതിന്‍റെ സത്യാവസ്ഥ പരിശോധിക്കുന്നതായിരിക്കും. ഉള്ളടക്കം തെറ്റാണെന്ന് കണ്ടെത്തിയാലും അത് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്യില്ല. ന്യൂസ് ഫീഡിന് പകരം അവ എക്സ്പ്ലോര്‍ എന്നതിന് കീഴിലും ഹാഷ്ടാഗുകളിലുമാണ് കാണാന്‍ സാധിക്കുക. വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന്‍റെ വലതുഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്തു it’s inappropriate എന്ന് സെലക്ട് ചെയ്ത ശേഷം അതില്‍ നിന്ന് false information എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇത്തരത്തില്‍ വളരെ ലളിതമായി വ്യാജ വാര്‍ത്തകള്‍ ഉപയോക്താക്കള്‍ക്ക് ചൂണ്ടിക്കാട്ടാവുന്നതാണ്.
Post Your Comments