പുതിയ മാറ്റത്തിനൊരുങ്ങി ഇൻസ്റ്റാഗ്രാം. ലൈക്കുകളുടെ എണ്ണം ഇനി മുതൽ കാണാൻ സാധിക്കില്ല. പകരം ലൈക്കുകളുടെ പട്ടിക കാണാനാണ് സാധിക്കുക ഇതില്‍ നിന്നും വേണമെങ്കില്‍ എത്ര ലൈക്കുകള്‍ ഉണ്ടെന്ന് ഉപയോക്താക്കള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താവുന്നതാണ്.
ലൈക്കുകളുടെ എണ്ണം അനാവശ്യ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിവെക്കുന്നുവെന്ന ഉപയോക്താക്കളുടെ പരാതി പരിഗണിച്ച് ലൈക്കുകളുടെ എണ്ണം കാണിക്കേണ്ടെന്ന തീരുമാനമെടുക്കാൻ ഇന്‍സ്റ്റഗ്രാം തയ്യാറായത്.
നിലവില്‍ ഓസ്ട്രേലിയയിലാണ് ഇന്‍സ്റ്റാഗ്രാം ഈ മാറ്റം നടപ്പാക്കിയത്.കൂടാതെ കാനഡ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, അയര്‍ലണ്ട്, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും, ക്രിയേറ്റര്‍മാര്‍ക്കും അവരുടെ പോസ്റ്റുകളുടെ ലൈക്കുകള്‍ സംബന്ധിച്ച കണക്കുകള്‍ തുടര്‍ന്നും ലഭിച്ചേക്കുമെന്നാണ് വിവരം.
Post Your Comments