ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധനയം മാറാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പൊഖ്‌റാനില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഘര്‍ഷമുണ്ടായാല്‍ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ് ഇന്നുവരെ ഇന്ത്യയുടെ നയം. ആ നയത്തില്‍ മാറ്റം വരുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പായി രാജ്‌നാഥ് സിങ് പറയുകയുണ്ടായി.
അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് ഇന്ത്യ ആണവശക്തിയാണെന്ന് പ്രഖ്യാപിച്ച സ്ഥലമാണ് പൊഖ്‌റാന്‍. ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചു പോന്ന നയം ഇന്നും തുടരുകയാണ്. എന്നാൽ ഇതിന് മാറ്റം വന്നേക്കാമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
#WATCH: Defence Minister Rajnath Singh says in Pokhran, “Till today, our nuclear policy is ‘No First Use’. What happens in the future depends on the circumstances.” pic.twitter.com/fXKsesHA6A
— ANI (@ANI) August 16, 2019
Post Your Comments