Latest NewsIndia

പുരുഷ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഇനി സേനയിലെ വനിത ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭിച്ചിരുന്ന ലീവ് ലഭിക്കും;- രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: പുരുഷ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഇനി സേനയിലെ വനിത ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭിച്ചിരുന്ന ലീവ് ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ചൈല്‍ഡ് കെയര്‍ ലീവ് (സിസിഎല്‍) ആനുകൂല്യങ്ങള്‍ ആണ് ഇനി പുരുഷ സൈനിക ഓഫീസർ മാർക്ക് ലഭിക്കുക.

ALSO READ: കൃസ്ത്യാനികളുടെ ജീവന് മാത്രമല്ല മലരുകളേ, എല്ലാമനുഷ്യരുടേയും എല്ലാ ജീവികളുടേയും ജീവനുകൾ വിലപ്പെട്ടത് തന്നെയാണ്- പ്രളയത്തിനിടെ കുത്തിത്തിരുപ്പുമായി ഇറങ്ങിയ പേജിനെതിരെ ജോമോള്‍ ജോസഫ്

അതോടൊപ്പം പ്രതിരോധ സേനയിലെ വനിത ഓഫീസര്‍മാരുടെ സിസിഎല്‍ വ്യവസ്ഥകളില്‍ ഇളവുകള്‍ നല്‍കാനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി. അതോടൊപ്പം സിസിഎല്ലിന്റെ ഏറ്റവും കുറഞ്ഞ കാലയളവ് മുമ്പത്തെ 15 ദിവസത്തിന്റെ പരിധിയില്‍ നിന്നും അഞ്ച് ദിവസമായി കുറച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ALSO READ: കശ്മീർ സ്ത്രീകളെ അപമാനിച്ചു; സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച അശ്ലീല വീഡിയോയ്ക്ക് പിന്നിൽ ഈ കോൺഗ്രസ് നേതാവ്

40% അംഗപരിമിതത്വമുള്ള കുട്ടിയുടെ പ്രായപരിധി പരിമിതപ്പെടുത്താതെ പുരുഷ സൈനിക ഉദ്യോഗസ്ഥര്‍ക്കും പ്രതിരോധ സേനയിലെ വനിത ഉദ്യോഗസ്ഥര്‍ക്കും സിസിഎല്‍ ലഭ്യമാക്കാന്‍ സാധിക്കും. നിലവില്‍, പ്രതിരോധ സേനയിലെ വനിത ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് സിസിഎല്‍ ആനുകൂല്യം ലഭിച്ചു വന്നിരുന്നത്.

സിസിഎല്‍ അനുവദിക്കുന്നതിനായി സിവിലിയന്‍ ജീവനക്കാര്‍ക്ക് അടുത്തിടെ ഡിപാര്‍ട്ട്‌മെന്റെ് ഓഫ് പേര്‍സണല്‍ ആന്‍ഡ് ട്രെയിനിംഗ് വിഭാഗം ചില ഭേദഗതികള്‍ വരുത്തിയിരുന്നു. ഈ നടപടി പുരുഷന്മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കാനിടയാക്കി. ഇതിന്‍പ്രകാരം സിസിഎല്‍ ലഭ്യമാക്കുന്നതിനായി 40% അംഗപരിമിതത്വമുള്ള കുട്ടിയുടെ കാര്യത്തില്‍ നേരത്തെ നിര്‍ദേശിച്ച് 22 വയസ്സ് പ്രായ പരിധി നീക്കം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button