Latest NewsNewsIndia

എൻസിസിയിൽ മൂന്ന് ലക്ഷം ഒഴിവുകൾ വർദ്ധിപ്പിച്ചു: വിപുലീകരണത്തിന് അംഗീകാരം നൽകി രാജ്നാഥ് സിംഗ്

ന്യൂഡൽഹി: എൻസിസിയിൽ ഒഴിവുകൾ വർദ്ധിപ്പിച്ചു. മൂന്ന് ലക്ഷം ഒഴിവുകളാണ് വർദ്ധിപ്പിച്ചത്. എൻസിസി വിപുലീകരിക്കാനുള്ള നിർദ്ദേശത്തിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകാരം നൽകി.

എൻസിസിയിലെ കേഡറ്റ് ഒഴിവുകൾ വർദ്ധിപ്പിച്ചാൽ രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന് എൻസിസി അറിയിച്ചു. 1948-ൽ 20,000 കേഡറ്റുകളുണ്ടായിരുന്ന എൻസിസിക്ക് ഇപ്പോൾ രാജ്യത്തുടനീളം 20 ലക്ഷം കേഡറ്റുകളാണുള്ളത്.

രാജ്യത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടിയുള്ള പുതിയ ചുവടുവയ്പ്പാണ് എൻസിസിയുടെ വിപുലീകരണം. എല്ലാ സംസ്ഥാനങ്ങളിലും എത്രയും വേഗം ഇത് നടപ്പിലാക്കുമെന്ന് എൻസിസി അറിയിച്ചു. മുൻ സൈനികരെ എൻസിസി ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിനുള്ള നടപടിയും ഉണ്ടാകും. ഇതിലൂടെ മുൻ സൈനികരുടെ അനുഭവങ്ങളും അറിവുകളും യുവ കേഡറ്റുമാരുമായി പങ്കുവയ്ക്കാനും പ്രചോദനം നൽകാനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button