കശ്മീര്‍ പണ്ഡിറ്റുകള്‍ ഇല്ലാതെ ജമ്മു കശ്‌മീർ പൂർണമാകില്ലെന്ന് ഗവർണർ സത്യപാൽ മാലിക്. പണ്ഡിറ്റുകളെ തിരിച്ചെത്തിക്കാനും അവര്‍ക്ക് പുനരധിവാസം ഒരുക്കാനും ഭരണകൂടം പ്രതിജ്ഞാ ബദ്ധമാണ്. സംസ്ഥാനത്തെ ആറായിരം തൊഴിലവസരങ്ങളില്‍ മുവ്വായിരത്തോളം പണ്ഡിറ്റുകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സ്വാതന്ത്ര്യ ദിനാഘോഷചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
കശ്മീരികളുടെ അസ്തിത്വത്തിന് ഹാനിവരുത്തുന്ന യാതൊന്നും സംഭവിക്കില്ല. വ്യത്യസ്തമായ പ്രാദേശിക അസ്തിത്വങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജമ്മു കശ്മീരിന്റെ പൂര്‍ണ വികസനം നടപ്പാക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. കേന്ദ്രഭരണപ്രദേശത്തെ അഴിമതികള്‍ തടയുന്നതിനായി ആന്റി കറപ്ഷന്‍ ബ്യൂറോ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments