തിരുവനന്തപുരം: ഇന്ന് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍. റമദാന്‍ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാള്‍ ദിനം. വെള്ളിയാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഇത്തവണ റമദാന്‍ 30 ദിവസം പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാൾ ആഘോഷിക്കുന്നവർക്കായുള്ള ആശംസാ പോസ്റ്റുകളാണ് എങ്ങും. ഇതിനിടെ, സ്വാമി സന്ദീപാനന്ദ ഗിരിയും ആശംസ നേർന്നിട്ടുണ്ട്. എന്നാൽ, സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ് ലക്ഷ്യം വെയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ്.
‘മോദിയോടൊപ്പം നിൽക്കാത്തവർക്ക് ED മുബാറക്ക്’ എന്നായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്. ഇതിനെ വിമർശിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. നല്ലൊരു ദിവസം തന്നെ ഇത്തരത്തിൽ, രാഷ്ട്രീയം കലർത്തണോ എന്നാണ് അദ്ദേഹത്തോട് പലരും ചോദിക്കുന്നത്. സ്വാമിക്ക് മറുപടിയുമായി നിരവധി പേർ രംഗത്ത്. മോദിയോടൊപ്പം മാത്രമല്ല രാഹുലിനോടൊപ്പവും വിജയനോടൊപ്പവും നിൽക്കാത്ത വിശ്വാസി സമൂഹത്തിന് ഈദ് ആശംസകൾ എന്ന് നേരുന്നവരും ഉണ്ട്.
‘സ്വാമീ.. പോരാളിയേക്കാൾ മോശം നിലവാരത്തിലേക്കാണോ?, സമൂഹത്തെ വിഭജിച്ചു സന്തോഷം കണ്ടെത്തുന്ന നിങ്ങളെയൊക്കെ ജയിലിൽ അടക്കണം, ആസാമി ഷിബുനോടൊപ്പം നിക്കാത്തവർക്ക് ഇന്നോവ, E D മാത്രമല്ല, CBI.. NIA, സ്വാമി അറിഞ്ഞില്ലേ? രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയുന്നവയൊകെ ED ചോദ്യം ചെയ്തുവരികയാ, മോദിയോടുമില്ല പുതിയ ക്യാമറ നിയമത്തോടുമില്ല, എന്നാണാവോ നമ്മെളെ തേടി ED മുബാറക് വരുന്നത്. സൂക്ഷിച്ചോ’, ഇങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് സി.ബി.ഐ സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ടായിരുന്നു സന്ദീപാനന്ദ ഗിരിയുടെ പരിഹാസം. പുൽവാമ അക്രമണത്തിനെപ്പറ്റി ആരോപണം ഉന്നയിച്ചതുകൊണ്ടാണ് സത്യപാലിനെതിരെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് എന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്ക് കോടി പിടിക്കുന്നതാണ് സ്വാമിയുടെ പ്രതികരണം. എന്നാൽ, ജമ്മു കശ്മീരിലെ റിലയന്‍സ് ഇന്‍ഷുറന്‍സ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുള്ള് കേസില്‍ ചോദ്യം ചെയ്യാനാണ് മാലിക്കിനെ വിളിപ്പിച്ചിരിക്കുന്നത്.
Post Your Comments