ജമ്മു കശ്മീരിലെ ആപ്പിള്‍ കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍ സത്യപാല്‍ മാലിക്. പാകിസ്ഥാന്‍ കാശ്‌കൊടുത്തു വാങ്ങിയ ആളുകളുടെ ഭീഷണിയൊന്നും ഇവിടെ വിലപോകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. പാകിസ്ഥാൻ വാങ്ങിയ ചില ആണ്‍കുട്ടികള്‍ ഇവിടെ ചുറ്റിക്കറങ്ങുന്നു, കർഷകരെ അവരുടെ പഴങ്ങള്‍ പുറത്തുള്ള വിപണികളില്‍ വില്‍ക്കുന്നത് തടയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പഴക്കച്ചവടക്കാര്‍ മരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങള്‍ ഉടന്‍ തന്നെ കൊല്ലപ്പെടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ജി എസ് ടി: ഇടപാടിലെ ദുരുപയോഗങ്ങള്‍ പരിശോധിക്കുന്നതിന് ആധാര്‍ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു
ജമ്മു കശ്മീരിനെ വികസന പാതയിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് സാധിക്കും പാക് അധീന കശ്മീരിലുള്ളവരുടെ അവസ്ഥ പരിതാപകരമാണ് പാകിസ്ഥാന്‍ അധിനിവേശത്തിന്‍ കീഴിലുള്ള ഏറ്റവും മോശമായ അവസ്ഥ കാരണം അവര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ഇവിടേക്ക് എത്തുമെന്നും മാലിക് പറഞ്ഞു. ആപ്പിള്‍ വിളവെടുപ്പ് സീസണില്‍ കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കൃഷി, സഹകരണ വകുപ്പ് പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയി്ട്ടുണ്ട്. കശ്മീരിന് പുറത്ത് ആപ്പിള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് ഇതിലൂടെ കഴിയും. എന്നാൽ ആപ്പിള്‍ കശ്മീരിന് പുറത്തുവില്‍ക്കുകയാണെങ്കില്‍ കര്‍ഷകരെ കൊലപ്പെടുത്തുമെന്നാണ് ഭീകരരുടെ ഭീഷണി.
Post Your Comments