NattuvarthaLatest NewsKeralaNewsIndia

രാജാവിനെപ്പോലെയാണ് താങ്കളുടെ പെരുമാറ്റം, താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചത്: പ്രധാനമന്ത്രിയെ വിമർശിച്ച് മല്ലിക്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നിര്‍ദേശിച്ചപ്പോള്‍ നരേന്ദ്ര മോദി ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നാണ് സത്യപാൽ മല്ലികിന്റെ ആരോപണം.

Also Read:കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ യാഥാർഥ്യമാക്കും: തറപ്പിച്ച് കോടിയേരി

‘കര്‍ഷകര്‍ മരിച്ചത് തനിക്കു വേണ്ടിയല്ലെന്ന് മോദി പറഞ്ഞു. തുടര്‍ന്ന് ഞാൻ മോദിയുമായി വഴക്കിട്ടു. കര്‍ഷക സമരം നടക്കുന്ന സമയത്ത് പ്രധാനമന്ത്രിയെ കണ്ടിരുന്നു. സമരം ഇങ്ങനെ തുടരുന്നത് ശരിയല്ല. അതുകൊണ്ടുതന്നെ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു. അഞ്ഞൂറിലധികം കര്‍ഷകര്‍ സമരത്തില്‍ മരിച്ചെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പൊട്ടിത്തെറിച്ചു’, സത്യപാൽ പറഞ്ഞു

‘ എന്നാൽ കര്‍ഷകര്‍ തനിക്ക് വേണ്ടിയാണോ മരിച്ചതെന്നായിരുന്നു പ്രധാനമന്ത്രി എന്നോട് ചോദിച്ചത്. താങ്കള്‍ക്ക് വേണ്ടിയാണ് കര്‍ഷകര്‍ മരിച്ചതെന്നും ഒരു രാജാവിനെപ്പോലെയാണ് താങ്കള്‍ പെരുമാറുന്നതെന്നും ഞാൻ പ്രധാനമന്ത്രിയോട് പറഞ്ഞു. അത് പിന്നീട് തര്‍ക്കമായി. അമിത് ഷായെ ചെന്ന് കാണൂവെന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ മടക്കിയത്’, സത്യപാല്‍ മല്ലിക് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button