KeralaLatest News

നിര്‍മാണത്തിലിയിരിയ്ക്കുന്ന വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റി ദുരൂഹതകള്‍ ഏറെ

അഡൂര്‍ : നിര്‍മാണത്തിലിയിരിയ്ക്കുന്ന വീടിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തെപ്പറ്റി ദുരൂഹതകള്‍ ഏറെ . ഇറുഞ്ചിയിലാണ് സംഭവം. ഇറുഞ്ചിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന റൗഫിന്റെ വീട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഇങ്ങനെ ഒരുപാട് സംശയങ്ങള്‍ ബാക്കിയാണ്.ഇന്നലെ രാവിലെയാണ് വീടിന്റെ ഒന്നാം നിലയില്‍ ഒരു പുരുഷന്‍ മരിച്ചുകിടക്കുന്നതായി അയല്‍വാസികള്‍ കണ്ടത്.

Read Also : സംഘംചേര്‍ന്ന് ആക്രമണം : യുവാവ് കൊല്ലപ്പെട്ടു

മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ തിരിച്ചറിയല്‍ രേഖകള്‍ അനുസരിച്ച് മരിച്ചത് മലപ്പുറം സ്വദേശി പാറമ്മല്‍ ലത്തീഫ് ആണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇയാള്‍ എങ്ങനെ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ അഡൂരിലെത്തി? ടൗണില്‍ നിന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഈ വീട്ടിലേക്ക്് എങ്ങനെ എത്തി? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് പൊലീസിന് മുന്നിലുള്ളത്. ഇറുഞ്ചിയില്‍ പണി നടന്നുകൊണ്ടിരിക്കുന്ന റൗഫിന്റെ വീട്ടിലാണ് യുവാവിനെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്

Read Also : മദ്യലഹരിയില്‍ തമ്മിലടിച്ചതിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു

സഹകരണ ബാങ്കില്‍ ദിനനിക്ഷേപ ഏജന്റാണ് കൊല്ലപ്പെട്ട ലത്തീഫ്. ഇയാള്‍ എങ്ങനെ അഡൂരില്‍ എത്തി എന്നതാണു പ്രധാന ചോദ്യം. മൃതദേഹത്തില്‍ കയര്‍ ചുറ്റിക്കിടക്കുന്ന നിലയിലാണ്. മൃതദേഹം കണ്ടെത്തിയ വീടിന്റെ 15 മീറ്റര്‍ അടുത്തായി 2 വീടുകളുണ്ട്. സംശയകരമായ ഒന്നും ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. റൗഫ് ഗള്‍ഫിലായതിനാല്‍ സഹോദരന്റെ മേല്‍നോട്ടത്തിലാണു നിര്‍മാണം.ഒരാഴ്ച മുന്‍പ് തറ കോണ്‍ക്രീറ്റ് ചെയ്തതിനു ശേഷം ആരും ഇവിടേക്ക് വന്നിട്ടില്ലെന്ന് ഇവര്‍ പറയുന്നു. മൃതദേഹം പൂര്‍ണമായും അഴുകിയതിനാല്‍ പരുക്കും കാണാന്‍ കഴിയില്ല. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാത്രമെ മരണകാരണം കണ്ടെത്താന്‍ കഴിയൂ എന്നു പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button