മസ്‌ക്കറ്റ് : ഒമാനിൽ പ്രവാസി യുവാവ് മുങ്ങി മരിച്ചു. മസ്‌കത്ത് ഖുറിയാത്തിനടുത്തുള്ള വാദി അര്‍ബീനില്‍ വെള്ളക്കെട്ടിൽ കൊല്ലം കല്ലുംതാഴം പുത്തന്‍പീടികയില്‍ ജോണ്‍ വര്‍ഗീസിന്റെ മകന്‍ ജോണി ജോണ്‍ (25) ആണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളുമായി ബലി പെരുന്നാൾ ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. അല്‍തയില്‍ സ്റ്റീല്‍ കമ്പിനിയില്‍ അക്കൗണ്ടന്റായി ഒരു വർഷം മുൻപാണ് ഇദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. ഖുറിയാത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Post Your Comments