KeralaLatest News

കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പള്ളിയിലെ നിസ്‌കാര ഹാള്‍ തുറന്നുകൊടുത്ത് അധികൃതർ

നിലമ്പൂര്‍: കവളപ്പാറ ദുരന്തമുഖത്തു നിന്നുള്ള മൃതശരീരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ പള്ളിയിലെ നിസ്‌കാര ഹാള്‍ തുറന്നുകൊടുത്ത് അധികൃതർ. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ലഭിക്കുന്ന അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍ ദൂരത്തുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായ കാര്യമായിരുന്നു. ഇതിനാലാണ് പോത്തുകല്ലിലെ പള്ളിയുടെ ഒരു ഭാഗം വിട്ടുകൊടുത്തത്. സ്ത്രീകള്‍ നിസ്‌കരിക്കുന്ന ഹാളാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള മുറിയായി സജ്ജീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാല് മൃതദേഹങ്ങള്‍ പള്ളിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

Read also: മഴക്കെടുതി; സംസ്ഥാനത്ത് മരണം 101 ആയി, കവളപ്പാറയില്‍ ഇന്ന് കണ്ടെത്തിയത് അഞ്ച് മൃതദേഹങ്ങള്‍

പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്നു ഏറ്റവും അടുത്ത ആശുപത്രി എങ്കിലും സൗകര്യം തീരെ കുറവായതിനാല്‍ ഇവിടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ബുദ്ധിമുട്ടായിരുന്നു. സമീപത്തെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതിനാല്‍ ഇവിടേയും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സംഭവസ്ഥലത്ത് നിന്നും പത്ത് മിനിറ്റ് മാത്രം ദൂരത്തുള്ള പോത്തുകല്ല് മുജാഹിദ് പള്ളി ഭാരവാഹികളെ അധികൃതര്‍ സമീപിച്ചത്. സമ്മതം നൽകിയതോടൊപ്പം ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും പള്ളി ഭാരവാഹികള്‍ ചെയ്തുകൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button