Latest NewsIndia

അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര ബഹുമതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്. വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിനും അര്‍ഹനായി.

ALSO READ: പ്രിയങ്ക ചോപ്രയെ യൂനിസെഫ് അംബാസിഡര്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന് പാക് മന്ത്രി; കാരണം ഇതാണ്

യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീര ചക്ര സമ്മാനിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൈന്യം പ്രത്യാക്രമണം നടത്തിയപ്പോള്‍ പ്രതിരോധിച്ചതും പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും അഭിനന്ദനായിരുന്നു.
എന്നാല്‍ വിമാനം തകര്‍ന്ന് പാക്‌സൈന്യത്തിന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാനെ 2019 മാര്‍ച്ച് ഒന്നാം തീയതിയാണ് തിരികെ ഇന്ത്യയ്ക്ക് കൈമാറിയത്. ബാലാകോട്ട് ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് എയര്‍ ഫോഴ്‌സ് സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്.

ALSO READ: സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പുതുമോടിയോടെ കശ്മീര്‍ ഒരുങ്ങി; നിശാനിയമത്തില്‍ കൂടുതല്‍ ഇളവ് നല്‍കും

shortlink

Related Articles

Post Your Comments

Related Articles


Back to top button