ഇസ്ലാമാബാദ്: ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസിനെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തുനിന്നും നീക്കണമെന്ന് പാക് മന്ത്രി. പാകിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരിയാണ് യൂനിസെഫിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ സേനയെയും മോദി സര്‍ക്കാരിനെയും പിന്തുണച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്ക ചോപ്രയെ അംബാസഡര്‍ സ്ഥാനത്തുനിന്നും ഉടന്‍ തന്നെ യൂനിസെഫ് നീക്കം ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം അത്തരം നിയമനങ്ങള്‍ പരിഹാസപരമായി മാറും. ഓണററി സ്ഥാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ യൂനിസെഫ് വളരെ ശ്രദ്ധിക്കേണ്ടതാണ്’ മസാരി ട്വീറ്റ് ചെയ്തു.
ALSO READ: സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പുതുമോടിയോടെ കശ്മീര്‍ ഒരുങ്ങി; നിശാനിയമത്തില്‍ കൂടുതല്‍ ഇളവ് നല്‍കും
പുല്‍വാമ ആക്രമണത്തിനുശേഷം ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ചതിനും ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ സന്തോഷം പ്രകടിപ്പിച്ചതിനും പ്രിയങ്കയ്ക്ക് നേരെ പാകിസ്ഥാന്‍ അനുകൂലികളുടെ വന്‍ രോഷം ഉയര്‍ന്നിരുന്നു,അടുത്തിടെ ലോസ് ഏഞ്ചല്‍സ് നടന്ന പരിപാടിയില്‍, ആയിഷാ മാലിക് എന്ന പാകിസ്ഥാന്‍ പെണ്‍കുട്ടി പ്രിയങ്കയോട് ഇതിനെക്കുറിച്ച് ആരാഞ്ഞിരുന്നു.
@UNICEF needs to remove Priyanka Chopra as its ambassador immediately in the wake of her support for Indian mly and Rogue Modi govt. Otherwise it makes a mockery of such appointments. UNICEF should really be more careful on whom it appoints to these honorary positions.
— Shireen Mazari (@ShireenMazari1) August 12, 2019
‘നിങ്ങള്‍ യുഎന്നിന്റെ ഗുഡ്വില്‍ അംബാസഡറാണ്. എന്നാല്‍, പാകിസ്ഥാനെതിരേയുള്ള ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്തത്. ഇത് ശരിയായ വഴിയല്ല. എന്നെപ്പോലെ ധാരാളം പാകിസ്ഥാനികള്‍ നിങ്ങളെ അഭിനേത്രി എന്ന നിലയില്‍ ഇഷ്ടപ്പെടുന്നുണ്ട്’ എന്നാണ് അവര്‍ പ്രിയങ്കയോട് പറഞ്ഞിരുന്നത്.
എന്നാല്‍, യുവതിയുടെ ചോദ്യത്തിന് പക്വതയോടെ മറുപടി നല്‍കിയാണ് പ്രിയങ്ക കൈയ്യടി വാങ്ങിയത്. ‘എനിക്ക് പാകിസ്ഥാനില്‍ നിരവധി സുഹൃത്തുക്കളുണ്ട്. ഞാന്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നയാളല്ല. പക്ഷേ രാജ്യസ്നേഹിയാണ്. എന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു. ഇക്കാര്യം ചോദിക്കാന്‍ നിങ്ങള്‍ ക്രുദ്ധയാകേണ്ട കാര്യമില്ല. നമ്മളിവിടെ സ്നേഹിക്കാനാണ് ഒത്തുകൂടിയത്. ‘ പ്രിയങ്ക പെണ്‍കുട്ടിയോട് പറഞ്ഞു. പ്രിയങ്കയുടെ മറുപടി നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.
Post Your Comments