
ന്യൂഡല്‍ഹി: ഭാരതത്തിന്റെ 73 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ പുതുമോടിയോടെ കാശ്മീരും ഒരുങ്ങി. ഇതോടെ ജമ്മു കശ്മീരില്‍ നിശാനിയമത്തില്‍ കൂടുതല്‍ ഇളവ് വരുത്തുന്നു. സ്വാതന്ത്ര്യദിന പരേഡിന്റെ ഡ്രസ് റിഹേഴ്‌സലുകള്‍ പൂര്‍ത്തിയായാല്‍ കശ്മീരില്‍ കൂടുതല്‍ ഇളവു വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
300 പബ്ലിക് ഫോണ്‍ ബൂത്തുകള്‍ ജനങ്ങള്‍ക്ക് ആശയവിനിമയത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യ സഹായത്തിന് തടസ്സമുണ്ടായിട്ടില്ലെന്നും ജനങ്ങളെ ബന്ദികളാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.ബക്രീദ് ദിനം ശാന്തമായി കടന്നുപോയതിനാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള ആലോചനയിലാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു.
ഘട്ടം ഘട്ടമായിരിക്കും ഇളവുകള്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു മേഖലയില്‍ സര്‍ക്കാര്‍ നേരത്തെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയിരുന്നു.
Post Your Comments