ArticleKeralaLatest News

അടയാളങ്ങള്‍ ജനമനസ്സുകളില്‍ രേഖപ്പെടുത്തപ്പെടേണ്ടതു തന്നെയാണ്.! 

ശശികുമാര്‍ അമ്പലത്തറ

ഒരു നാട്ടില്‍ നാളിതുവരെയില്ലാത്ത വന്‍ പ്രക്രതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രം രക്ഷാപ്രവര്‍ത്തനങ്ങളും
പുനരധിവാസവും ഒരിക്കലും ഒരു നാട്ടിലും നടക്കില്ല എന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്.ആ യാഥാര്‍ത്ഥൃത്തെ മറന്നുകൊണ്ട്,അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചുക്കൊണ്ട് അടയാളപ്പെടുത്തലുകളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പരാമര്‍ശം കണ്ടതുക്കൊണ്ട് മാത്രം ചിലത് ഇവിടെ കുറിക്കുകയാണ്.

പ്രളയം പോലുള്ള അടിയന്തിര സാഹചര്യങ്ങളില്‍ ആരുടെയും പ്രേരണ കൊണ്ടല്ലാതെ തന്നെ നിരവധി സന്നദ്ധ സഘടനകളും , രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സംഘടനകളും ,അവയിലെ വോളന്റിയര്‍മാരും യാതൊരു ലാഭേച്ഛയും ,സ്വാര്‍ത്ഥ താല്പ്പര്യങ്ങളും ഇല്ലാതെ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാറുണ്ട് .അവരൊക്കെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയോ , സര്‍ക്കാരിന്റെയോ അടയാളങ്ങള്‍ രേഖപ്പെടുത്തിയ വേഷവിധാനങ്ങളോടു കൂടി തന്നെ ആണ് ലോകമെമ്പാടും ഇത്തരം ദുരന്തമുഖങ്ങളില്‍ സേവനമനുഷ്ടിക്കുന്നതും.

READ ALSO: സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് : ദീ​ര്‍​ഘ​ദൂ​ര ട്രെയിനുകൾ ഓ​ടി​ത്തു​ട​ങ്ങി

യൂണിഫോമുകളും ,ബാഡ്ജുകളും രക്ഷാപ്രവര്‍ത്തകര്‍ ധരിക്കുന്നതിലൂടെ ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ,
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും സേവന സന്നദ്ധരായ വോളന്റിയര്‍മാരെ കടുതല്‍ തിരിച്ചറിയുന്നതിനും ,ഉത്തരവാദിത്വവും ,
സുരക്ഷിതത്വബോധവും പ്രളയബാധിതരില്‍ ഉണ്ടാക്കാനും പല ഘട്ടത്തിലും ഇത്തരം അടയാളപ്പെടുത്തലുകള്‍ നല്ലൊരു പങ്കുവഹിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല .

ഇത്തരം അടയാളങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്ന വോളന്റീയര്‍മാര്‍ക്ക് അനുവദിക്കണോ
അവരെ അവശ്യഘട്ടത്തില്‍ സഹകരിപ്പിക്കണോ എന്നൊക്കെ തീരുമാനിക്കുന്നത് പലപ്പോഴും ആ നാട്ടില്‍ തന്നെയുള്ള പൊതു ജനങ്ങളാണ്.
പലപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിനു മുന്‍പ് ദുരന്തമുഖങ്ങളില്‍ എത്തുന്നത് ഇത്തരം സന്നദ്ധ സഘടനകളില്‍ പ്പെട്ടവര്‍ തന്നെയാണ് എന്നുള്ളതാണ് സത്യവും.

READ ALSO: 9 ജില്ലകളിൽ നാളെ അവധി : വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

പ്രകൃതി മുരന്തം പോലത്തെ അതിവഗുരുതരമായ അടിയന്തിര സാഹചര്യങ്ങളില്‍ ദുരന്തമുഖത്തെ ജനങ്ങളുടെ സുരക്ഷയാകണം പ്രധാന ലക്ഷ്യം .അതല്ലാതെ രാഷ്ട്രീയ ലാഭനഷ്ടങ്ങള്‍ ആകരുത് .വിമര്‍ശിച്ചും ,കുറ്റങ്ങള്‍ പറഞ്ഞുമൊക്കെ സന്നദ്ധ പ്രവര്‍ത്തകരുടെ മനസ്സു മടുപ്പിക്കുന്ന തരത്തിലുള്ള പ്രസ്ഥാവനകളല്ല ഭരണ നേത്രത്വത്തിലുള്ളവരില്‍ നിന്നും ഉണ്ടാകേണ്ടത് .

ജനാധിപത്യ രാജ്യമാണ് ഇന്ത്യയും അതിലുള്‍പ്പെടുന്ന കേരളവും.രാജഭരണമോ ,
പട്ടാള ഭരണമോ അല്ല ഇവിടെ നിലവില്‍ ഉള്ളത് .ജാതിയും ,മതവും രാഷ്ട്രീയവും ,ദേശവും മറന്ന്,സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഊണും ഉറക്കവും ഒഴിച്ച് ആത്മാര്‍ത്ഥമായി രാപകല്‍ കഷ്ടപ്പെടുന്ന ആയിരങ്ങളെ ഞാന്‍ കേരളത്തിലുടനീളമുള്ള പ്രളയബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കാണുകയും അവര്‍ക്കൊപ്പം നിന്നുക്കൊണ്ട് അവരുടെ സേവനത്തിന്റെ ഭാഗമാകുകയും ചെയ്തു.

READ ALSO: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ; സിപിഎം ഫണ്ട് ശേഖരണം നാളെ മുതല്‍

സര്‍ക്കാര്‍ സംവിധാനങ്ങളോട് കിടപിടിക്കുന്ന രീതിയിലോ അതിനും ഒരു പടി മുന്നിലോ അച്ചടക്കത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുരന്തമുഖത്ത് നടത്തിയത് അടയാളങ്ങള്‍ രേഖപ്പെടുത്തിയ യൂണിഫോമുകളോ ടീ ഷര്‍ട്ടുകളോ ബാഡ്ജ്കളോ ഒക്കെ അണിഞ്ഞെത്തിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും ,അവരുടെ പോഷക സംഘടനകളിലും ഒക്കെയുള്ള മനുഷ്യസ്‌നേഹികള്‍ തന്നെയാണ് .

കേരളത്തെ നടുക്കിയ കഴിഞ്ഞ വര്‍ഷത്തെ വന്‍ പ്രളയ കെടുതികളിലും
ഇത്തവണയും തണ്ടര്‍ഫോഴ്‌സിന്റെ നിരവധി ഭടന്‍മാരെ ഉപയോഗപ്പെടുത്തി കൊച്ചി കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കമ്പനിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കൂടിയായ എനിക്കും അവസരം ലഭിച്ചതിന്റെ വെളിച്ചതില്‍ഇതെനിക്ക് ഉറപ്പിച്ചുപറയാന്‍ കഴിയും. കൂടാതെ ഏതാണ്ട് രണ്ടര കോടിയില്‍പ്പരം രൂപയുടെ അവശ്യവസ്തുക്കള്‍ അന്നും അര്‍ഹത പെട്ടവരുടെ കൈകളില്‍ നേരിട്ടും ,ചില സംഘടനകള്‍ വഴിയും
എത്തിക്കാനും കഴിഞ്ഞു .ദുരിതാശ്വാസ സഹായങ്ങള്‍ ദുരിതമനുഭവിക്കുന്നവരുടെ കൈകളില്‍ തന്നെയാണ് എത്തേണ്ടത് .
അല്ലാതെ അത് മറ്റുള്ളവരുടെ കൈകളില്‍ എത്തേണ്ടതല്ല എന്ന് ഓര്‍മ്മിപ്പിക്കാനും , അടയാളങ്ങള്‍ ആരുടെയും കുത്തകയല്ല എന്നുകൂടി പറയാനും ആരും ഭയക്കേണ്ടത് ഉണ്ടെന്ന് തോന്നുന്നില്ല .

READ ALSO: നിങ്ങള്‍ ചെങ്ങന്നൂര്‍കാര്‍ അല്ലേ, ഞങ്ങളെ സഹായിക്കാന്‍ വന്നവരല്ലേ? ഭക്ഷണത്തിന് പണം വേണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button