തിരുവനന്തപുരം : 9 ജില്ലകളിൽ നാളെ അവധി. കണ്ണൂര്‍, കോഴിക്കോട്,വയനാട്,മലപ്പുറം,തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതാത് ജില്ലാ കലക്ടര്‍മാര്‍ നാളെ(ചൊവ്വ 13.08.2019) അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (13) ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് അവധി. നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിനും ക്യാമ്പ് പ്രവർത്തിച്ച അങ്കണവാടികൾക്കും കോളേജുകൾക്കും അവധി ബാധകമായിരിക്കും. 31 ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. അതോടൊപ്പം തന്നെ പാലക്കാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Also read : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ; സിപിഎം ഫണ്ട് ശേഖരണം നാളെ മുതല്‍
കേരള, എംജി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. ആഗസ്റ്റ് പതിനാറിന് കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകളും വൈവകളും മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ പതിനാലിന് നടത്താനിരുന്ന യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചതായി രജിസ്ട്രാര്‍ അറിയിച്ചു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടുവെന്നും വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കു കാരണമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Post Your Comments