തിരുവനന്തപുരം : സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ സാധാരണ നിലയിലേക്ക്. ഷൊര്‍ണൂര്‍-കോഴിക്കോട് പാതയിലെ ഗതാഗതം പുനരാരംഭിച്ചതോടെ ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങി. റെയില്‍വെ എന്‍ജിനിയര്‍മാര്‍ തിങ്കളാഴ്ച ഫറോക്ക് പാലത്തിൽ പരിശോധന നടത്തി. പാളങ്ങള്‍ ഗതാഗതയോഗ്യമെന്ന് കണ്ടെത്തിയതിനെ തുടർന്നു ഏറനാട് എക്സ്പ്രസ് സ്പെഷല്‍ പാസഞ്ചറായി കടത്തിവിട്ടു. എന്നാല്‍ ഗതാഗതം പൂര്‍ണമായും ശരിയാകാന്‍ രണ്ടു ദിവസം കൂടി എടുക്കുമെന്നു റെയില്‍വേ അറിയിച്ചു.
Also read : 9 ജില്ലകളിൽ നാളെ അവധി : വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു
മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്കും, തിരിച്ചുമുള്ള മാവേലി, മലബാര്‍ എക്സ്പ്രസുകളും പതിവു രീതിയില്‍ സർവീസ് നടത്തി. എറണാകുളം-ചെന്നൈ പാതയിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക തീവണ്ടി തിങ്കളാഴ്ച രാത്രി സര്‍വീസ് ആരംഭിച്ചു. . ചൊവ്വാഴ്ച രാവിലെ 8.45-ന് എറണാകുളത്ത് എത്തും വിധത്തിലാകും ട്രെയിന്‍ ഓടുക. ചൊവ്വാഴ്ച വേണാട് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ ഓടുമെന്ന് തിരുവനന്തപുരം റയില്‍വെ അറിയിച്ചു. ബുധനാഴ്ച സർവീസ് നടത്തേണ്ട ചണ്ഡിഗഡ്-കൊച്ചുവേളി സംപര്‍ക് ക്രാന്തി എക്സ്പ്രസ് റദ്ദാക്കി.
Post Your Comments