ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ചേർന്ന യോഗത്തിൽ ക്ഷുഭിതനായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തു നിന്ന് താന്‍ രാജിവച്ചതിനു ശേഷം ആ സ്ഥാനത്തേക്ക് പകരം ആളെ കണ്ടെത്താത്തതിലായിരുന്നു അദ്ദേഹത്തിന്റെ രോഷപ്രകടനം. നേതൃപദത്തില്‍ നെഹ്റു കുടുംബത്തില്‍ നിന്ന് ഒരാള്‍ വന്നില്ലെങ്കില്‍ പാര്‍ട്ടിക്ക് നിലനില്പില്ലേയെന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. യോഗം പൂര്‍ത്തിയാകുന്നതിനു മുൻപ് തന്നെ മാധ്യമങ്ങളെ കണ്ട ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു. ജമ്മുകാഷ്മീര്‍ വിഷയം സംബന്ധിച്ചായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
Read Also: അധ്യക്ഷപദത്തിലേക്ക് വീണ്ടും സോണിയ; പ്രതികരണവുമായി രമേശ് ചെന്നിത്തല
Post Your Comments